ദുബൈ: രണ്ടര മാസം നീണ്ട അവധിക്കാലത്തിനു ശേഷം സ്കൂളുകളിൽ വീണ്ടും കുഞ്ഞുങ്ങളുടെ കളിചിരി മുഴക്കങ്ങൾ. ഞായറാഴ്ച അതിരാവിെല തന്നെ റോഡുകളിൽ മഞ്ഞ നിറമുള്ള സ്കുൾ ബസുകളും കുട്ടികളുമായുള്ള സ്വകാര്യ വാഹനങ്ങളും നിറഞ്ഞു. കുട്ടികളെ വരവേൽക്കാൻ മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമാണ് സ്കൂളുകൾ ഒരുക്കിയത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തുമും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും രാജ്യത്തെ നിരവധി സ്കൂളുകളിൽ സന്ദർശനം നടത്തി കുഞ്ഞുങ്ങളും അധ്യാപകരുമായി ആശയവിനിമയം നടത്തി.
അൽ മക്തൂം ബോയ്സ് സ്കൂളിലും പ്രൈമറി ഗേൾസ് സ്കൂളിലുമാണ് വൈസ്പ്രസിഡൻറ് ആദ്യം ചെന്നത്. പിന്നീട് നിരവധി സ്കൂളുകളിലും അദ്ദേഹം പോയി.കുട്ടികളെ താലോലിച്ചും വിശേഷം ചോദിച്ചും സമയം ചെലവഴിച്ച അദ്ദേഹം സ്കൂളുകളിലെ സൗകര്യങ്ങളും പരിശോധിച്ചു.
ശൈഖ് മുഹമ്മദ് ബിൻ സായിദ് ഹമദ് ബിൻ സായിദ് സ്കൂളിലാണ് സന്ദർശനം നടത്തിയത്. പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച കുട്ടികൾക്കും അധ്യാപകർക്കും ആശംസകൾ അറിയിച്ച അദ്ദേഹം പുതിയ സമഗ്ര ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ പ്രാധാന്യവും ഉൗന്നിപ്പറഞ്ഞു. 11 ലക്ഷം കുട്ടികളാണ് സ്കൂളുകളിൽ തിരിച്ചെത്തിയത്. പുതുതായി ആയിരക്കണക്കിന് കുട്ടികളാണ് സ്കൂളുകളിൽ ചേർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.