ഫുജൈറ: ഫുജൈറയുടെ ആരോഗ്യമേഖലക്ക് കുതിപ്പുപകരാനൊരുങ്ങുന്ന ശൈഖ് ഖലീഫ സെൻട്രൽ ആശുപത്രിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഫുജൈറ കോര്‍ണിഷിനു അഭിമുഖമായി ഫസീല്‍ ഭാഗത്തായാണ് 865.9 ദശലക്ഷം ദിർഹം ചെലവു വരുന്ന ശൈഖ് ഖലീഫ സെൻട്രൽ ആശുപത്രി ഉയരുന്നത്. 300 കിടക്കകൾ, പതിനൊന്ന് പ്രത്യേക ഡിപ്പാര്‍ട്ട്മെൻറുകള്‍ ഔട്ട്പേഷ്യൻറ് ക്ലിനിക്കുകൾ, 32 കിടക്കകളുള്ള എമർജൻസി വാർഡ് എന്നിവ അടങ്ങുന്നതാണ് ഈ ആശുപത്രി. 24 മണിക്കൂർ സേവനം ലഭ്യമാകുന്ന ആശുപത്രിയില്‍ പ്രത്യേക കെട്ടിടത്തിലായി മൂന്ന് നിലകളുള്ള പുനരധിവാസ കേന്ദ്രവും എഴുനൂറോളം വാഹനങ്ങള്‍ക്കുള്ള പാർക്കിങ് സൗകര്യവും ലഭ്യമാവും. പ്രത്യേക ഡിപ്പാര്ട്ട്മെൻറുകളിലായി ഹൃദയാഘാത ചികിത്സാ യൂനിറ്റ്, അത്യാഹിത, അപകട ചികിത്സാ വകുപ്പ്, ഇൻപേഷ്യൻറ് വാര്‍ഡ്, തീവ്രപരിചരണ വിഭാഗങ്ങൾ, പ്രസവ വിഭാഗം, പൊള്ളലേറ്റവര്‍ക്കുള്ള യൂണിറ്റ്, ശസ്ത്രക്രിയ, ആന്തരിക വൈദ്യശാസ്ത്ര വകുപ്പ്, റേഡിയോളജി, ലബോറട്ടറി, ബ്ലഡ് ബാങ്ക്, അനസ്തേഷ്യാ വിഭാഗം, ഓപ്പറേഷൻ തിയേറ്റര്‍, കാർഡിയാക് വകുപ്പ് എന്നിവയെല്ലാം പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.