ഷാർജ: യു.എ.ഇയിലെ ആദ്യ വനിത സിനിമ സംവിധായികയും നിർമാതാവുമായ നൈല അൽ ഖാജയുടെ പുതി യ സിനിമ ‘ദി ഷാഡോ’യുടെ ചിത്രീകരണം ദുബൈയിൽ തുടങ്ങി. പ്രാദേശിക ഭാഷയും അഭിനേതാക്കളു മാണ് സിനിമയുടെ പ്രത്യേകത. സംവിധായിക നേരിട്ടനുഭവിച്ച മുഹൂർത്തത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയിൽ, അനിയന്ത്രിതമായ പ്രതിഭാസങ്ങളുടെ പിടിയിലകപ്പെടുന്ന ഒൻപത് വയസുള്ള കുട്ടിയും, അതിനെ രക്ഷിക്കാൻ ശ്രമിക്കുന്ന അമ്മയുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. യു.എ.ഇയുടെ സിനിമ മേഖലയിലേക്ക് കഴിവും അർപണമനോഭാവമുള്ള കൂടുതൽ സ്ത്രീകൾ കടന്ന് വരുമെന്ന ശുഭാപ്തി വിശ്വാസം തനിക്കുണ്ടെന്ന് നൈല പറഞ്ഞു. ലോകമെമ്പാടും, അഞ്ച് ശതമാനം വനിതാ സംവിധായകർ മാത്രമാണ് പ്രവർത്തിക്കുന്നത്. ഈ മേഖലയിലെ കൂടുതൽ സ്ത്രീകളെ ആകർഷിക്കുവാൻ ശ്രമിക്കും.
പ്രാദേശിക, അന്തർദ്ദേശീയ നിക്ഷേപകരെയും സിനിമാ േപ്രമികളെയും യു.എ.ഇയിലെ ഭാവി സിനിമാ േപ്രാജക്ടുകളിൽ ഏർപ്പെടാൻ േപ്രാത്സാഹിപ്പിക്കുന്നുണ്ട്. പ്രാദേശിക കലാകാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സിനിമയിലൂടെ ശ്രദ്ധിക്കുന്നുണ്ടെന്ന് നിർമാണത്തിൽ പ്രധാന പങ്കാളിത്തം വഹിക്കുന്ന എപ്പിക് ഫിലിംസിെൻറ എക്സിക്യൂട്ടീവ് െപ്രാഡ്യൂസർ റോബി മക്അരി പറഞ്ഞു. പ്രശസ്ത ഫോട്ടോഗ്രാഫി സംവിധായകൻ മിക് അല്ലനാണ് ഷാഡോയുടെ കാമറ ചലിപ്പിക്കുന്നത്. സെപ്തംബറിൽ വോക്സ് സിനിമാസിെൻറ പിന്തുണയോടെ ഇത് റിലീസ് ചെയ്യപ്പെടും നൈല പറഞ്ഞു. ദി നൈബർ, അനിമൽ, ത്രീ എന്നിവയാണ് നൈലയുടെ പ്രധാന സിനിമകൾ. ദുബൈ വിമൻസ് കോളേജിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്ത അവർ 2005ൽ റയേഴ്സൺ യൂണിവേഴ്സിറ്റിയിൽ നിന്ന് (കാനഡ) ഇമേജ് സ്റ്റഡീസിലും ഫിലിം മേക്കിംഗിലും ബിരുദം നേടി. അൺവെയ്ലിംഗ് ദുബൈ എന്ന ഡോക്യുമെൻററിയുമായാണ് സിനിമ മേഖലയിലേക്ക് പ്രവേശിച്ചത്. ഇൗ വർഷത്തെ ഗൾഫ് മാധ്യമം^ഇൗസ്റ്റേൺ ഭൂമിക ഇൻഡോ^അറബ് വിമൺ എൻറർപ്രണർ അവാർഡിനും നൈല അൽ ഖാജയെ തെരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.