റാക് സേവനം സെന്ററിന്റെ ഓണാഘോഷ ബ്രോഷര്‍ പ്രകാശനം ഇന്ത്യന്‍ അസോ. പ്രസിഡന്റ് എസ്.എ. സലീം നിര്‍വഹിക്കുന്നു
റാസല്‍ഖൈമ: സേവനം സെന്ററിന്റെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സെപ്റ്റംബര്‍ 13ന് റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ലേഖ അജയ്യുടെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ ബാൻഡ് ബുള്ളറ്റ് അവതരിപ്പിക്കുന്ന ഗാനമേള, സേവനം സെന്റര്‍ ബാലവേദിയുടെയും മുതിര്‍ന്ന അംഗങ്ങളുടെയും കലാവിരുന്നും നടക്കും.
ആഘോഷ പരിപാടികളുടെ ബ്രോഷര്‍ പ്രകാശനം റാക് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം നിര്‍വഹിച്ചു. റാക് സേവനം സെന്റര്‍ പ്രസിഡന്റ് ഷാജി അധ്യക്ഷത വഹിച്ചു. ഹരിദാസ്, സഹദേവന്, രാഹുല്‍, ബിജേഷ്, സതീഷ്, നിര്‍മല്‍, മായ ഉണ്ണികൃഷ്ണന്, കവിത രാഹുല്‍, ശര്‍മിള രാജേഷ്, ശൈലജ ടീച്ചര്‍, ദേവരാജ്, അരുണ്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ സജീവന് സ്വാഗതവും വൈസ് പ്രസിഡന്റ് രാജേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.