സീക് യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച എലിവേറ്റ്-2022 പ്രോഗ്രാമില്‍ ഡോ. ഷാഹിദ് ചോളയിൽ സംസാരിക്കുന്നു
അജ്മാന്: സീക് യു.എ.ഇ ചാപ്റ്റർ 'എലിവേറ്റ് -2022' സംഘടിപ്പിച്ചു. ബിസിനസ് കരിയർ മേഖലയിലെ നിലവിലെ സാഹചര്യങ്ങളും നൂതനാശയങ്ങളും അവതരിപ്പിച്ച സംഗമം ദുബൈ അലൂമിനിയം മുൻ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ. അഹ്മദ് അൽ മുല്ല ഉദ്ഘാടനം ചെയ്തു. സീക് യു.എ.ഇ ചാപ്റ്റർ ചെയർമാനും സൈഫ് ലൈൻ ഗ്രൂപ് എം.ഡിയുമായ ഡോ. അബൂബക്കർ കുറ്റിക്കോൽ അധ്യക്ഷത വഹിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസ് ടെക്നോളജിയുടെ വളർച്ച സംബന്ധിച്ച് ഗവേഷകൻ ഡോ. ഷാഹിദ് ചോളയിൽ ക്ലാസെടുത്തു.
രണ്ടാം സെഷന് കേരള കരിയർ ഗൈഡൻസ് ചെയർമാനും സീക് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റുമായ അഡ്വ. നിസാം ഫലാഹ് നേതൃത്വം നൽകി. പി.എ. സുബൈർ ഇബ്രാഹീം മുഖ്യാതിഥിയായിരുന്നു.
സീക് പ്രസിഡന്റ് കരീം കള്ളാർ, ജനറൽ കൺവീനർ ഇല്യാസ് കൂളിയങ്കാൽ, ബഷീർ മുബാഷ്, ഹമീദ് കമ്മട്ടിക്കടത്ത്, മുജീബ് മെട്രോ, ഖാലിദ് പാറപ്പള്ളി, സമീർ, മുഹമ്മദ് ആലമ്പാടി, നാസർ, ഹസീബ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ അമീർ മുബാറക് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.