ആ​ല​പ്പു​ഴോ​ത്സ​വം സീ​സ​ൺ 4 സി​നി​മാ ന​ടി ശ്വേ​താ മേ​നോ​ൻ

ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ആ​ല​പ്പു​ഴോ​ത്സ​വം സീ​സ​ൺ 4 സം​ഘ​ടി​പ്പി​ച്ചു

ഷാ​ർ​ജ: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി സ​മാ​ജം (എ.​ജെ.​പി.​എ​സ്) ആ​ല​പ്പു​ഴ ഉ​ത്സ​വം സീ​സ​ൺ 4 ഷാ​ർ​ജ സ​ഫാ​രി മാ​ളി​ൽ സെ​പ്റ്റം​ബ​ർ 15ന്​ ​സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ 11ന്​ ​ആ​രം​ഭി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം, പു​ലി​ക​ളി തു​ട​ങ്ങി വി​വി​ധ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങേ​റി.

വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​ക്ക് ആ​രം​ഭി​ച്ച സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ചെ​ണ്ട​മേ​ള​ത്തി​ന്റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടു​കൂ​ടി സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. എ.​ജെ.​പി.​എ​സ് പ്ര​സി​ഡ​ന്‍റ്​ റ​ഹീ​സ് കാ​ർ​ത്തി​ക​പ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി അ​ൻ​ഷാ​ദ് ബ​ഷീ​ർ സ്വാ​ഗ​ത​വും സി​നി​മാ ന​ടി ശ്വേ​താ മേ​നോ​ൻ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.

എ​ൻ.​ടി.​വി ചെ​യ​ർ​മാ​ൻ മാ​ത്യു​ക്കു​ട്ടി ക​ഡോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി സ​മാ​ജ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ആ​ല​പ്പി കെ​യ​റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ര​ഞ്ജു​രാ​ജ്, ചീ​ഫ്കോ​ഓ​ഡി​നേ​റ്റ​ർ സാ​ബു അ​ലി​യാ​ർ, മീ​ഡി​യ​വി​ങ് ചെ​യ​ർ​മാ​ൻ ഇ​ർ​ഷാ​ദ് സൈ​നു​ദ്ദീ​ൻ, ഫി​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​ത്മ​രാ​ജ്, ബി​ജി രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു. ട്ര​ഷ​റ​ർ ശി​വ​ശ​ങ്ക​ർ ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Season 4 of Alappuzholsavam organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.