ഷാർജ: ഷാർജയിലെ ഏറ്റവും വലിയ സ്കൂളുകളിലൊന്നായ മംസാറിലെ വിക്ടോറിയയുടെ പടിക്കൽ വാഹനങ്ങൾ നിർത്തിയിട്ട നിരവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ പിഴ കിട്ടി. വാതിലുകൾ അടഞ്ഞുകിടന്നാലും തുറന്നുകിടന്നാലും മുന്നിൽ വാഹനങ്ങൾ നിർത്തുന്നത് നിയമലംഘനമാണെന്ന് പൊലീസ് പറഞ്ഞു. കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാൻ ഒന്നിലധികം വഴികൾ ഉണ്ടെങ്കിലും അത് വാഹനങ്ങൾ നിർത്താനുള്ള പോംവഴിയല്ല. മാലിന്യ സംഭരണികളുടെ സമീപത്തും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും മാലിന്യം നീക്കം ചെയ്യാൻ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയാൽ പിഴ ലഭിക്കുമെന്നും നഗരസഭ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.