അജ്മാന്‍ ഈസ്റ്റ് പോയന്‍റ് സ്കൂള്‍ വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ നടന്ന തൊഴിലാളികള്‍ക്കുള്ള ഇഫ്താര്‍ കിറ്റ് വിതരണം
Posted On
date_range Updated On
date_range തൊഴിലാളികള്‍ക്ക് ഇഫ്താർ കിറ്റുമായി സ്കൂള്‍ വിദ്യാര്‍ഥികള്‍
അജ്മാന്‍: തൊഴിലാളികള്‍ക്ക് ഇഫ്താർ കിറ്റുമായി അജ്മാനിലെ ഈസ്റ്റ് പോയന്‍റിലെ വിദ്യാര്‍ഥികള്‍. അജ്‌മാൻ റാശിദിയയിൽ താമസിക്കുന്ന തൊഴിലാളികൾക്കാണ് ഈസ്റ്റ് പോയന്‍റ് സ്കൂള്‍ ആഭിമുഖ്യത്തില്‍ ഇഫ്താർ കിറ്റുകൾ നൽകിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ആയിരത്തോളം ഇഫ്താർ കിറ്റുകൾ നൽകി. സ്കൂളിലെ കുട്ടികൾ സംഭാവനയായി നൽകിയ തുക ഉപയോഗിച്ചാണ് ഈ കിറ്റുകള്‍ ഒരുക്കിയത്. ഈസ്റ്റ് പോയന്‍റ് ഇന്ത്യൻ ഇന്‍റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ മജീദ്, സ്റ്റുഡന്‍റ് കൗൺസിലർ ഡോ. രജിത അരുൺ, നവാസ്, ജിനൂബ്, ശ്രുതി, സ്കൂളിലെ വിദ്യാർഥികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.