സൗദി പവലിയന്​ മുന്നിൽ നടന്ന കലാപ്രകടനം

റെക്കോഡ്​ സന്ദർശകരെ സ്വീകരിച്ച്​ സൗദി പവലിയൻ

ദുബൈ: ഒറ്റദിവസത്തിൽ ഏറ്റവും കൂടുതൽ സന്ദർശകരെ സ്വീകരിച്ച്​ റെക്കോഡിട്ട്​ എക്​സ്​പോയിലെ സൗദി പവലിയൻ. വെള്ളിയാഴ്​ച 23,000 സന്ദർശകരെ പ്രവേശിപ്പിച്ചാണ്​ സൗദി റെക്കോഡിട്ടത്​. ഇതോടെ പവലിയൻ ആരംഭിച്ച ശേഷം പ്രവേശിച്ചവരുടെ എണ്ണം രണ്ടു​ ലക്ഷം കടന്നു. വിവിധ പ്രായത്തിലുള്ള വ്യത്യസ്​ത രാജ്യങ്ങളിൽ നിന്നുള്ളവർ ഇക്കൂട്ടത്തിലുണ്ട്​. എക്​സ്​പോയുടെ നേട്ടങ്ങളുടെ പട്ടികയിൽ സൗദിയുടെ നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്​.

ആഗോള സന്ദർശക സമൂഹത്തിൽ നിന്ന്​ ലഭിച്ച മികച്ച പ്രതികരണത്തിൽ പവലിയൻ കമീഷണർ ജനറൽ എൻജി. ഹുസൈൻ ഹൻബസസാഹ്​ സന്തോഷം രേഖപ്പെടുത്തി. പ്രദർശനത്തി​െൻറ ആദ്യദിനം മുതൽ സന്ദർശകരെ ധാരാളമായി ആകർഷിക്കാൻ പവലിയന്​ സാധിച്ചിട്ടുണ്ടെന്നും രാജ്യത്തി​െൻറ പൈതൃകവും വികസന മുന്നേറ്റങ്ങളും പ്രതിഫലിപ്പിക്കുന്ന ഘടകങ്ങൾ അടങ്ങിയതാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എ.ഇയുടേത്​ കഴിഞ്ഞാൽ രാജ്യങ്ങളുടെ പവലിയനുകളിൽ ഏറ്റവും വലുതാണ്​ സൗദിയുടേത്​. ചരിഞ്ഞ സ്​ക്രീൻ രൂപത്തിലുള്ള മുൻഭാഗവും അകത്തെ വിവിധ പ്രദർശനങ്ങളും ഏവരെയും ആകർഷിക്കുന്ന രൂപത്തിലുള്ളതാണ്​. വിവിധ സമയങ്ങളിൽ സൗദി പരമ്പരാഗത സംഗീത-നൃത്ത പരിപാടികളും ഇവിടെ അരങ്ങേറുന്നുണ്ട്​.

Tags:    
News Summary - Saudi pavilion receiving record visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.