ഷാർജ: ഇൻകാസ് ഷാർജ-കാസർകോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അൽഖാസ്മിയയിലെ ക്രിസ്റ്റൽ പ്ലാസ ഹോട്ടലില്‍ ശരത് ലാൽ-കൃപേഷ് അനുസ്മരണം സംഘടിപ്പിച്ചു. കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെ യ്തു. ജില്ല പ്രസിഡന്റ് കെ.എം. സുധാകരന്റെ അധ്യക്ഷത വഹിച്ചു. യു.എ.ഇ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി എസ്.എം. ജാബിർ, വർക്കിങ് പ്രസിഡന്റ് ഷാജി, ഷാർജ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബാബു വർഗീസ്, വർക്കിങ് പ്രസിഡന്റ് ബിജു അബ്രഹാം, ജനറൽ സെക്രട്ടറി നാരായണൻ നായർ, സെക്രട്ടറിമാരായ നവാസ് തേക്കട, റോയി മാത്യു, ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റർ ഹരിലാൽ, മാനേജിങ് കമ്മിറ്റി അംഗം എ.വി. മധുസൂദനൻ, അഡ്വ. സന്തോഷ് നായർ, വിവിധ ജില്ല നേതാക്കളായ പ്രസാദ് കാളിദാസ്, നൗഷാദ്, ഷറഫുദ്ദീൻ, ഇൻകാസ് കാസർകോട് ജില്ല ഭാരവാഹികളായ എ.വി. കുമാരൻ, പവിത്രൻ നിട്ടൂർ, ഉണ്ണികൃഷ്ണൻ പുല്ലൂർ, യൂസഫ് ബാനം, ജയൻ ഏച്ചിക്കാട്, ശരത് ലാലിന്റെ അമ്മാവൻ ദിനേശൻ കല്യോട്ട്, രാജേഷ് കല്യോട്ട് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി മണി തച്ചങ്ങാട് സ്വാഗതവും ട്രഷറർ മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.