അബൂദബി: മുന്‍ തൊഴിലാളിക്ക് വേതന കുടിശ്ശികയിനത്തിലും വിരമിക്കൽ ആനുകൂല്യങ്ങളായും 83,560 ദിര്‍ഹം നല്കാന് കമ്പനിക്ക് നിര്‍ദേശം നല്കി അബൂദബി ലേബര്‍ കോടതി.
ശമ്പളകുടിശ്ശികയായ 11,000 ദിര്‍ഹമും വിരമിക്കൽ ആനുകൂല്യമായ 59,000 ദിര്‍ഹമും എടുക്കാത്ത വാര്‍ഷിക ലീവിനത്തില് 15,000 ദിര്‍ഹമും അടക്കം 85,000 ദിര്‍ഹം ആവശ്യപ്പെട്ടാണ് തൊഴിലാളി ലേബര്‍ കോടതിയെ സമീപിച്ചത്.
ഇതുസംബന്ധിച്ച തെളിവുകളും പരാതിക്കാരന് കൈമാറിയിരുന്നു. 5600 ദിര്‍ഹം അടിസ്ഥാന ശമ്പളമടക്കം 11,000 ദിര്‍ഹം ശമ്പളത്തില്‍ 12 വര്‍ഷത്തോളം താന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നുവെന്നും തൊഴിലാളി കോടതിയെ ബോധിപ്പിച്ചു. തെളിവുകള്‍ പരിശോധിച്ച കോടതി കമ്പനിയോട് തൊഴിലാളിക്ക് നല്‍കാനുള്ള 83,560 ദിര്‍ഹം അടിയന്തരമായി കൈമാറാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.