സലാം യു.എ.ഇ: ആദരം അർപ്പിച്ച് പ്രവാസി മലയാളികളുടെ ഗാനോപഹാരം

ദുബൈ: യു.എ.ഇയുടെ 49ാം ദേശീയദിനത്തിൽ ആദരമർപ്പിച്ച്​ പ്രവാസി മലയാളികളുടെ ഗാനോപഹാരം. 'സലാം യു.എ.ഇ' എന്ന പേരിലാണ്​ യു.എ.ഇയെ പ്രകീർത്തിച്ച്​​ മലയാള ഗാനം പുറത്തിറക്കിയത്​. പ്രവാസി എഴുത്തുകാരനും ഗായകനുമായ മേതിൽ സതീശനാണ് രചനയും സംഗീതവും. ഏറെക്കാലമായി അബൂദബിയിലുള്ള സതീശ​െൻറ സംഗീത ആൽബങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. റേഡിയോ ഏഷ്യയിൽ സീനിയർ ആർട്ടിസ്​റ്റായിരുന്ന ശശി വള്ളിക്കാടാണ് പശ്ചാത്തല സംഗീതം ഒരുക്കിയതും ഗാനം ആലപിച്ചതും. അരുൺ ശശി, വൈഷ്ണവി, നിഖിൽ സതീശൻ തുടങ്ങിയവരാണ് സഹഗായകർ.

യു.എ.ഇയുടെ മനോഹര കാഴ്ചകളും ഭരണാധികാരികളുടെ ദൃശ്യങ്ങളും സന്നിവേശിപ്പിച്ച്​ ദൃശ്യവിരുന്ന് ഒരുക്കിയത്​ മഹേഷ് ചന്ദ്രനാണ്.യു.എ.ഇയുടെ ഏഴ്​ എമിറേറ്റുകളുടെ പേരുകളും സവിശേഷതകളും പ്രാസഭംഗിയിലും താളത്തിലും അടയാളപ്പെടുത്തുന്ന ഗാനത്തിൽ ദേശചാരുതയും മുന്നേറ്റവും പ്രകീർത്തിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.