Posted On
date_range Updated On
date_range സുരക്ഷിത ഡ്രൈവിങ്; സമ്മാനം നൽകി അബൂദബി പൊലീസ്
അബൂദബി: സുരക്ഷിതമായ ഡ്രൈവിങ് കാഴ്ച വെച്ചവര്‍ക്ക് സമ്മാനം വിതരണം ചെയ്ത് അബൂദബി പൊലീസ്. ഹൈവേയില്‍ പട്രോളിങ് നടത്തിയ പൊലീസ് വാഹനങ്ങള്‍ കൈകാണിച്ച് നിര്‍ത്തിയാണ് ഡ്രൈവര്‍മാര്‍ക്ക് സമ്മാനം കൈമാറിയത്. വാഹനം ഒതുക്കിനിര്‍ത്താനുള്ള പൊലീസുകാരുടെ നിര്‍ദേശം അനുസരിച്ച ഡ്രൈവര്‍മാര്‍ ആദ്യം ആശങ്കപ്പെട്ടെങ്കിലും സമ്മാനം നല്‍കിയതോടെ അമ്പരക്കുകയും ചെയ്തു.
സുരക്ഷിതമായ ഡ്രൈവിങ് അവലംബിച്ചതിനുള്ള സമ്മാനമാണെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മറുപടിയില്‍ ഡ്രൈവര്‍മാര്‍ സന്തുഷ്ടരായി. ഡ്രൈവര്‍മാരില്‍ ഭൂരിഭാഗത്തിനും ആദ്യത്തെ അനുഭവമായിരുന്നു സമ്മാനം നല്‍കാനുള്ള പൊലീസ് പരിശോധന. സുരക്ഷിതമായ ഡ്രൈവിങ് രീതിയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് അബൂദബി പൊലീസിന്‍റെ ഹാപിനസ് പട്രോള്‍ സംഘം ഹൈവേയില്‍ സഞ്ചരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.