ഷാർജ: അറബ് നാഗരികത വിളിച്ചോതി സഫാരി ഹൈപ്പർമാർക്കറ്റിൽ ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു. റമദാനിലെ പ്രധാന ഇടമായ റമദാന്‍ സൂഖുകള്‍ പൗരാണിക അറേബ്യന്‍ മാതൃകയില്‍ സഫാരി പുനരാവിഷ്‌കരിക്കുകയാണ്. 300ല്‍ പരം ഭക്ഷ്യ ഉത്പന്നങ്ങൾ സൂഖില്‍ ലഭ്യമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പല തരത്തിലുള്ള ഈത്തപ്പഴങ്ങൾ, അത്തിപ്പഴങ്ങൾ, ആപ്രിക്കോട്ട്, തേന്‍, ഓട്‌സ്, റംസാന്‍ പാനീയങ്ങളായ റൂഅഫ്‌സ, വിമ്‌ടോ തുടങ്ങി റമദാന്‍ വിഭവങ്ങള്‍ തയാറാക്കാനുള്ള എല്ലാ ആവശ്യ വസ്തുക്കളും ഇവിടെ ലഭ്യമാണ്.
സൂഖിന്‍റെ ഉദ്ഘാടനം സഫാരി മാള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീം ബക്കര്‍, ബിസിനസ്സ് കോര്‍ഡിനേറ്റര്‍ ഷാഹിദ് ബക്കര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിർവഹിച്ചു. ചാക്കോ ഊളക്കാടന്‍ മറ്റു സഫാരി സ്റ്റാഫ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. സഫാരി എല്ലാ തരത്തിലും റമദാനിനായി ഒരുങ്ങി കഴിഞ്ഞിരിക്കുകയാണെന്നും, മറ്റെവിടെയും കാണാത്ത തരത്തില്‍ തനിമ നഷ്ടപ്പെടാതെ സഫാരി റമദാന്‍ സൂഖ് ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തിട്ടുള്ളതെന്നും സഫാരി മാള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീം ബക്കര്‍ പറഞ്ഞു.
18 ഓളം ഷോപ്പുകള്‍ സൂഖില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നോമ്പുതുറക്കാവശ്യമായ വിവിധ തരം ഭക്ഷ്യോല്‍പ്പന്നങ്ങളും ലൈവ് കൗണ്ടറുകളില്‍ ലഭ്യമാണ്. ലുക്കീമത്ത്, അരീസ, കുനാഫ, ബക്‌ലാവ, ഉള്‍പ്പെടെയുള്ള പരമ്പരാഗത വിഭവങ്ങളും സ്റ്റാളുകളില്‍ ലഭ്യമാണ്. വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാനുള്ള സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നോമ്പ് തുറയ്ക്കാവശ്യമായ എണ്ണ പലഹാരങ്ങള്‍ മുതല്‍ അറേബ്യന്‍ വിഭവങ്ങളും കേരളീയ ഭക്ഷണ പദാര്‍ത്ഥങ്ങളും ഇവിടെ ലഭ്യമാണ്.
സഫാരി ഹോട്ട്ഫുഡ് ആന്‍ഡ് ബേക്കറി വിഭാഗമാണ് ഈ രുചിക്കൂട്ടുകള്‍ തയ്യാറാക്കുന്നത്. കൂടാതെ ബ്രാന്‍ഡഡ് ഉല്പന്നങ്ങളുള്‍പ്പെടെയുള്ള ഇലക്ട്രോണിക്ക് ഉല്‍പ്പങ്ങളുടെ മികച്ച ശേഖരവും സഫാരി ഒരുക്കിയിട്ടുണ്ട്. വിവിധതരം ഹൌസ് ഹോള്‍ഡ് ഉല്പന്നങ്ങളടങ്ങിയ സ്റ്റാളും, വസ്ത്രങ്ങളും, ദസ്‌വി, മുസല്ലകള്‍ എല്ലാം റംസാന്‍ സൂഖിനെ വ്യത്യസ്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.