ഷാർജ: ഷാർജ, റാസൽഖൈമ സഫാരി മാളുകളിൽ ഏപ്രില്‍ 28 മുതൽ ജനപ്രിയമായ 10, 20, 30 പ്രമോഷന് തുടക്കമായി. കഴിഞ്ഞ കാലങ്ങളിൽ പ്രമോഷന് ലഭിച്ച അഭൂതപൂർവമായ പിന്തുണ പരിഗണിച്ചാണ് ഇത്തവണയും പ്രമോഷൻ നടപ്പാക്കുന്നതെന്ന് സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ അറിയിച്ചു.
ഗുണനിലവാരമുള്ള ബ്രാൻഡഡ്, സെമി ബ്രാൻഡഡ് ഉൽപന്നങ്ങളാണ് പ്രമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്ന രീതിയിലാണ് പ്രമോഷന് നടപ്പാക്കുന്നത്. വേനൽ അവധി സമയങ്ങളിൽ യു.എ.ഇയിലെത്തുന്ന കുടുംബങ്ങൾക്ക് പുതിയ പ്രമോഷൻ ആശ്വാസകരമായ ഷോപ്പിങ് പ്രദാനം ചെയ്യും.
ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച ഉൽപന്നങ്ങൾ കൈനിറയെ വാങ്ങാം. ഉപഭോക്താക്കള്‍ക്ക് ചുരുങ്ങിയ ബജറ്റില്‍ അനുയോജ്യമായ രീതിയില്‍ ഏറ്റവും ഗുണനിലവാരമുള്ള ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബ്രാന്റഡ് ഉള്‍പ്പെടെ 500ല്‍ അധികം ഉൽപന്നങ്ങൾ ഉള്‍ക്കൊള്ളുന്ന 10, 20, 30 പ്രമോഷന് തുടക്കം കുറിച്ചത്.
സൂപ്പർ മാര്‍ക്കറ്റ് ആൻഡ് ഡിപ്പാര്‍ട്മെന്റ് സ്റ്റോറിലും ഫര്‍ണിച്ചര്‍ സ്റ്റോറിലും സഫാരി ബേക്കറി ആൻഡ് ഹോട്ട്ഫുഡിലും തുടങ്ങി എല്ലാ വിഭാഗങ്ങളിലും പ്രമോഷന് ലഭ്യമാണ്. തുടക്കം മുതല്‍തന്നെ ഏറ്റവും ജനപ്രിയമായ നിരവധി പ്രമോഷനുകൾ സഫാരി പ്രഖ്യാപിച്ചുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.