ഷാര്‍ജ: അവതരണത്തിലും ഉൽപന്ന വൈവിധ്യത്തിലും പ്രമോഷനുകളിലും പുതുമ നിലനിർത്തി മുന്നേറുന്ന യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റായ ഷാര്‍ജ സഫാരി ഹൈപര്‍ മാര്‍ക്കറ്റ് അഞ്ചു ലക്ഷം ദിർഹം കാഷ് പ്രൈസ് സമ്മാനം നല്‍കുന്ന ‘വിൻ ഹാഫ് മില്യൻ ദിർഹംസ്’ എന്ന പുതിയ മെഗാ പ്രമോഷന്‍ പ്രഖ്യാപിച്ചു. പ്രതിമാസം ലക്ഷം ദിര്‍ഹം വീതമാണ് കാഷ് പ്രൈസായി നല്‍കുന്നത്. 50,000 ദിര്‍ഹമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30,000 ദിര്‍ഹം, മൂന്നാം സമ്മാനം 20,000 ദിര്‍ഹം.
മാര്‍ച്ച് അഞ്ച് മുതല്‍ ആഗസ്റ്റ് 12 വരെ നീളുന്ന മെഗാ പ്രമോഷന്‍ കാലയളവിലായി 15 ഭാഗ്യശാലികള്‍ക്ക് ആകെ അഞ്ചു ലക്ഷം ദിര്‍ഹമാണ് സമ്മാനമായി നല്‍കുക. ഏപ്രില്‍ 15ന് ആദ്യ നറുക്കെടുപ്പ് നടക്കും. തുടര്‍ന്ന്, മേയ് 27, ജൂണ്‍ 17, ജൂലൈ 15, ആഗസ്റ്റ് 12 തീയതികളിലായി മറ്റു നറുക്കെടുപ്പുകളും. സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍നിന്ന് 50 ദിര്‍ഹമിന് പര്‍ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ മുഖേനയുള്ള തെരഞ്ഞെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്.
2019 സെപ്റ്റംബര്‍ നാലിന് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വിന്‍ 30 ടൊയോട്ട കൊറോള പ്രമോഷനും വിന്‍ 1 കിലോ ഗോള്‍ഡ് പ്രമോഷനും നവംബറില്‍ നടത്തിയ വിന്‍ 15 ടൊയോട്ട ഫോര്‍ച്യൂണര്‍ പ്രമോഷനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള സമൂഹത്തിെൻറ വ്യത്യസ്ത തുറകളിലുള്ള നിരവധി േപരാണ് സമ്മാനാർഹരായത്.
ചുരുങ്ങിയ കാലയളവിൽ തന്നെ സഫാരി ഹൈപര്‍ മാര്‍ക്കറ്റിനെ യു.എ.ഇയിലെ സ്വദേശികളും ഇരുനൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളും പ്രിയപ്പെട്ട ഷോപ്പിങ് ഇടമായും കുടുംബങ്ങളുടെ ഒത്തുചേരൽ കേന്ദ്രമായും തെരഞ്ഞെടുത്തു എന്നത് അത്യന്തം ആഹ്ലാദകരമാണെന്ന് സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു. ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ ഏറ്റവും വിലക്കുറവില്‍ വാങ്ങാമെന്നതിനൊപ്പം സഫാരി സന്ദർശിക്കുന്ന ഉപഭോക്താവിന് ഒരു പ്രമോഷനിലെങ്കിലും പങ്കാളിയാകാൻ സാധിക്കുന്ന വിധത്തിലാണ് സഫാരി ഓഫറുകൾ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1000 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ഇവിടത്തെ പാര്‍ട്ടി ഹാളും ഇതിനകം വന്‍ ജനപ്രീതി നേടിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.