ദുബൈ: ലോകത്തിലെ ആദ്യ ഇസ്ലാമിക് ബാങ്ക് സ്ഥാപകനും പ്രമുഖ സാമ്പത്തിക വിദഗ്ദനും വ്യവസായിയുമായ ഹാജ് സഇൗദ് ബിൻ അഹ്മദ് അൽ ലൂത്ത (97) അന്തരിച്ചു. 1923ൽ ദുബൈയിൽ ജനിച്ച സഇൗദ് ലൂത്ത യു.എ.ഇയുടെ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
ദുബൈ കൺസ്യൂമർ കോഒാപറേറ്റീവ്, ദുബൈ ഇസ്ലാമിക് ബാങ്ക് എന്നിവ ഉൾപെടെ വിവിധ സ്ഥാപനങ്ങളും സൊസൈറ്റികളും സംഘടനകളും സ്ഥാപിച്ചത് അദ്ദേഹത്തിെൻറ നേതൃത്വത്തിലാണ്. 1983ൽ ഇസ്ലാമിക് എഡുകേഷൻ സ്കൂളും 86ൽ പെൺകുട്ടികൾക്കായി ദുബൈ മെഡിക്കൽ കോളജും സ്ഥാപിച്ചു. 1956ൽ സഹോദരനുമൊത്ത് എസ്.എസ് ലൂത്ത കോൺട്രാക്ടിങ് കമ്പനി തുടങ്ങിയതാണ് വഴിത്തിരിവായത്. പ്രമുഖ സ്ഥാപനമായി വളർന്ന എസ്.എസ് ലൂത്തയുടെ ചെയർമാനാണ് അദ്ദേഹം. നാവികൻ എന്ന നിലയിൽ നിന്ന് വൻ വ്യവസായിയായ ചരിത്രമാണ് സഇൗദ് ലൂത്തയുടേത്. സാമ്പത്തിക വിദഗ്ദൻ, ബാങ്കർ, ദീർഘവീക്ഷണമുള്ള നേതാവ്, എഴുത്തുകാരൻ, അധ്യാപകൻ എന്നീ നിലകളിലും സാന്നിധ്യം അറിയിച്ചിരുന്നു.
സഇൗദ് ലൂത്തയുടെ നിര്യാണത്തിൽ യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അനുശോചിച്ചു. ഒന്നുമില്ലായ്മയിൽ നിന്ന് വ്യവസായ േലാകം കെട്ടിപ്പടുത്തയാളാണ് സഇൗദ് ലൂത്ത എന്ന് അദ്ദേഹം അനുസ്മരിച്ചു. ദുബൈയുടെ സാമ്പത്തികാവസ്ഥയിൽ അദ്ദേഹത്തിെൻറ സ്പർശമുണ്ട്. അദ്ദേഹത്തിെൻറ ആത്മവാവിന് ശാന്തി ലഭിക്കെട്ടയെുന്നം കുടുംബത്തിന് ഇത് നേരിടാനുള്ള ശക്തി ദൈവം നൽകേട്ടയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.