ആർ.ടി.എ അധികൃതർ വിദ്യാർഥികൾക്ക്​ ലാപ്​ടോപ്​ വിതരണം ചെയ്യുന്നു

പതിവായി മെട്രോ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക്​ ആർ.ടി.എയുടെ ലാപ്​ടോപ്​

ദുബൈ: സ്​കൂളിലും സർവകലാശാലകളിലും എത്താൻ മെട്രോയും ട്രാമും പതിവായി ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) സൗജന്യ ലാപ്ടോപ്പുകൾ നൽകി. പുതിയ അക്കാദമിക വർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ചാണ്​ പദ്ധതി നടപ്പാക്കിയത്​. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പിന്തുണക്കുന്ന ആർ.ടി.എയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ്​ പദ്ധതിയെന്നും യുവാക്കളെയും വിദ്യാർഥികളെയും മെട്രോ, ട്രാം, ബസ്​, സമുദ്രഗതാഗത സംവിധാനങ്ങൾ തുടങ്ങിയവ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കലാണ്​ ഇതി​െൻറ ലക്ഷ്യമെന്നും ആർ.ടി.എ മാർക്കറ്റിങ്​ ആൻഡ്​ കോർപറേറ്റ്​ കമ്യൂണിക്കേഷൻ ഡയറക്​ടർ റൗദ അൽ മഹ്​രിസി പറഞ്ഞു. നീല നോൽ കാർഡുള്ള വിദ്യാർഥികൾക്ക്​ 50 ശതമാനം നിരക്കിളവ്​ ആർ.ടി.എ നൽകുന്നു​. മുതിർന്ന ഇമാറാത്തികൾക്കും താമസക്കാർക്കും ദൃഢനിശ്ചയ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും സൗജന്യയാത്രക്ക്​ പദ്ധതിയും നിലവിലുണ്ട്​.

Tags:    
News Summary - RTA laptop for students who regularly use Metro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.