ദുബൈ: പത്തു തവണ പരിശ്രമിച്ചിട്ടും ഡ്രൈവിങ് ലൈസൻസ് നേടാൻ കഴിയാത്തവർക്ക് ആറു മാസം വിലക്കേർപ്പെടുത്തുമെന്ന കിംവദന്തി തള്ളി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ലൈസൻസ് നേടാനുള്ള ശ്രമത്തിന് പരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് ആർ.ടി.എ അധികൃതർ വ്യക്തമാക്കി.
നന്നായി വാഹനമോടിക്കാൻ കഴിയുമെന്ന് ബോധ്യമായവർക്കു മാത്രമേ ലൈസൻസ് നൽകൂ എന്നത് നിർബന്ധമാണ്.
ലൈസൻസിംഗ് ടെസ്റ്റുകൾ സംബന്ധിച്ച് ലഭിച്ച നിരവധി നിർദേശങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തി വരികയാെണന്നും എന്നാൽ പുതിയ തീരുമാനങ്ങളോ നിയന്ത്രണങ്ങളോ ഇതു വരെ പുറത്തിറക്കിയിട്ടില്ലെന്നും ആർ.ടി.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.