പണമിടപാട് വാഹനം കൊള്ളയടിക്കാന്‍ ശ്രമം:  മൂന്ന് പേര്‍ പിടിയില്‍

ഷാര്‍ജ: പണമിടപാട് വാഹനത്തിലെ സുരക്ഷ ജോലിക്കാരെ ആക്രമിച്ച് കൊള്ളക്ക് ശ്രമിച്ച മൂന്ന് ആഫ്രിക്കക്കാരെ ഷാര്‍ജ പൊലീസ് അറസ്​റ്റു ചെയ്തു. അല്‍ നഹ്ദയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. 

കത്തിയുമായാണ്​ സംഘം സുരക്ഷ ജീവനക്കാരെ ആക്രമിച്ചത്.  പണപ്പെട്ടി കൈക്കലാക്കിയെങ്കിലും  ഭാരം നിമിത്തം ഇവര്‍ക്ക് കൊണ്ട് പോകാനായില്ല. എന്നാല്‍ അന്ന് രാത്രി തന്നെ കൊള്ളക്കാരെ പിടികൂടാനായതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. 

Tags:    
News Summary - rpbbery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.