അൽ ദൈദിലെ ഇത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മൂന്നു ബസ് സർവീസുകൾ

ഷാർജ: ഷാർജയിലെ അൽ ദൈദ് ഇത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) പുതിയ മൂന്ന് ബസ് സർവിസ് ആരംഭിച്ചു. അൽ മദാം, അൽ സജ, ഷാർജ ടൗൺ എന്നിവിടങ്ങളിൽനിന്നാണ് റെയിൽവേ സ്റ്റേഷനിലേക്ക് പുതിയ ബസ് സർവീസുകൾ.

സെപ്റ്റംബർ 30നാണ് അൽ ദൈദിൽ ഷാർജയിലെ ആദ്യത്തെ ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. ഇതോടെ ഷാർജയെ ഫുജൈറ, അബൂദബി തുടങ്ങിയ എമിറേറ്റുകളുമായി ബന്ധിപ്പിക്കാൻ റെയിൽ ശൃംഖലക്കായി. ഈ പുതിയ ബസ് സർവീസുകൾ വഴി യാത്രക്കാർക്ക് പൊതുഗതാഗത സംവിധാനങ്ങൾ എളുപ്പത്തിൽ ബന്ധപ്പെടുത്താൻ സാധിക്കും.

പുതിയ ബസ് റൂട്ടുകൾ

  • ER1: അൽ മദാം - അൽ ദൈദ് ഇത്തിഹാദ് റെയിൽ സ്റ്റേഷൻ
  • ER2: അൽ സജ - അൽ ദൈദ് ഇത്തിഹാദ് റെയിൽ സ്റ്റേഷൻ
  • ER3: ഷാർജ - അൽ ദൈദ് ഇത്തിഹാദ് റെയിൽ സ്റ്റേഷൻ

ഇരുവശങ്ങളിലേക്കും സർവീസ് നടത്തുന്ന ഈ ബസുകൾ, യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിലേക്ക് വേഗത്തിൽ എത്തിച്ചേരാനുള്ള വഴിയൊരുക്കുന്നു. ഒപ്പം, ദുബൈയിലും ഇത്തിഹാദ് റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തിയിട്ടുണ്ട്. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനെയും ഇത്തിഹാദ് റെയിലിന്‍റെ ദുബൈ അൽ യലായീസ് സ്റ്റേഷനെയും ബന്ധിപ്പിച്ച് പുതിയ കാൽനടപ്പാലം തുറന്നുകൊടുത്തിട്ടുണ്ട്. മെട്രോയും ഇത്തിഹാദ് റെയിലും തമ്മിൽ മാറി കയറാൻ അഞ്ചുമുതൽ ഏഴുമിനിറ്റ് വരെ മാത്രം സമയം മതിയാകും.

Tags:    
News Summary - Bus Services to Etihad Rail Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.