ദുബൈ പൊലീസിൽ അഭിമുഖം നടത്താനും റൊബോട്ട്​  

ദുബൈ: വട്ടമേശക്കു ചുറ്റുമിരിക്കുന്ന ഇൻറർവ്യൂബോർഡ്, അതിനു നടുവിൽ ആശങ്കയോടെ ഇരിക്കുന്നു ഉദ്യോഗാർഥി... പഴഞ്ചൻ അഭിമുഖ രീതികളെല്ലാം പൊളിെച്ചഴുതുകയാണ് ദുബൈ പൊലീസ്.സമ്പൂർണമായി യന്ത്രമനുഷ്യർ നിയന്ത്രിക്കുന്ന െപാലീസ് സ്റ്റേഷൻ നിർമിക്കാൻ തയ്യാറെടുക്കുന്ന ദുബൈയിൽ അഭിമുഖ രീതി മാത്രം എന്തിനു വേറെയാക്കണം. സഇൗദ് അൽ ഫർഹാൻ എന്നു പേരിട്ട യന്തിരനാണ് ദുബൈ പൊലീസ് അഭിമുഖത്തിനായി അവതരിപ്പിക്കുന്ന നൂതനാശയം. ഇരുന്നു കൊണ്ടല്ല അഭിമുഖ കർത്താവും ഉദ്യോഗാർഥിയും നേർക്കുനേർ നിന്നാണ് നടപടികൾ പൂർത്തിയാക്കുക, അതും ഞൊടിയിട കൊണ്ട്.  വേൾഡ് ട്രേഡ് സ​െൻററിൽ കരീയർസ് യൂ.എ.ഇ തൊഴിൽ മേളയിലാണ് ഇത് അവതരിപ്പിച്ചത്.

കുറഞ്ഞ സമയത്തിൽ മനുഷ്യ ഇടപെടലുകളില്ലാതെ  അനവധി പേരുടെ അഭിമുഖം നടത്താനാവുന്ന സ്മാർട്ട് രീതി വൈകാതെ വ്യാപകമാക്കുമെന്ന് ദുബൈ പൊലീസ് സ്മാർട്ട് സേവനങ്ങളുടെ ജനറൽ ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് നാസർ അൽ റസൂഖി പറഞ്ഞു. അന്ധരോ മറ്റു ശാരീരിക വ്യതിയാനങ്ങൾ ഉള്ളവരോ ആയ ഉദ്യോഗാർഥികളെ അഭിമുഖം നടത്താനും യന്തിരനു കഴിയും. 

സ്മാർട്ട് അഭിമുഖം മുഖേന 23 പേർക്കാണ് ഒറ്റ ദിവസം കൊണ്ട് ദുബൈ പൊലീസിൽ ജോലി ലഭിച്ചത്. മറ്റു തൊഴിൽ മേഖലകൾ ലക്ഷ്യം വെച്ച് തൊഴിൽ മേളയിലെത്തിയ ഒരുപാട് യുവജനങ്ങൾ യന്തിരനെ കണ്ട് ആകൃഷ്ഠരായി ദുബൈ പൊലീസ് സ്റ്റാൻറിൽ അഭിമുഖത്തിന് കയറിയിരുന്നു. 

News Summary - robot police in dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.