ദുബൈ: ഓസ്കർ നേടിയ ആദ്യ മലയാളി ആരെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ, കേരളത്തിലെ വിള ക്കുപാറ എന്ന ഗ്രാമത്തിൽനിന്ന്, ലോകസിനിമയുടെ വിഹായസ്സിലേക്ക് നടന്നടുത്ത റസൂൽ പൂ ക്കുട്ടി. മലയാളക്കരയിലേക്ക് ഓസ്കറിെൻറ ആഹ്ലാദം ആദ്യമെത്തിച്ച് ഇന്ത്യയുടെ ശബ്ദാന ന്ദമായി മാറിയ ചലച്ചിത്രപ്രവർത്തകൻ. പ്രതിസന്ധികളെ പടവുകളാക്കിയും തിരിച്ചടികള െ തുല്യതയില്ലാത്ത സ്ഥിരോത്സാഹംകൊണ്ട് നേരിട്ടും ഓസ്കറിെൻറ ഔന്നത്യത്തിലേക്ക് റസൂൽ പൂക്കുട്ടി നടത്തിയ കുതിപ്പ് ആശ്ചര്യങ്ങൾ ഒളിപ്പിച്ചുവെച്ച സിനിമാക്കഥപോലെതന്നെ വിസ്മയം ജനിപ്പിക്കും. ആ അതിശയകഥ ആദ്യം മുതൽ പറയാൻ, ലക്ഷ്യത്തിലേക്ക് കുതിക്കാനുള്ള വിദ്യകൾ പങ്കുവെക്കാൻ അറിവിെൻറ മഹോത്സവമായ എജുകഫേയുടെ അഞ്ചാം സീസണിൽ റസൂലെത്തുന്നു, പ്രതിസന്ധികളിൽ പതറാതെ, പരാജയങ്ങളിൽ മനസ്സുമടുക്കാതെ ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിന് ആർജവവും ആത്മവിശ്വാസവും പകരാൻ.
ശബ്ദമിശ്രണംകൊണ്ട് ലോകത്തിെൻറ നെറുകയിലെത്തിയ ഇൗ മലയാളിയോളം യോഗ്യത മറ്റാർക്കുമില്ല. സ്ഥിരോത്സാഹിയായ നിങ്ങളുടെ കുട്ടിക്ക് വിജയത്തിെൻറ പടവുകളിലേക്ക് എളുപ്പം കുതിക്കാനുള്ള വഴിയൊരുക്കുന്നതിന് ഇതിലോളം വലിയൊരു അവസരവും ഇനിയുണ്ടാവില്ല. പ്രവാസലോകത്തെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഗൾഫ് മാധ്യമം അണിയിച്ചൊരുക്കുന്ന ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മാർഗനിർദേശ മേള- എജുകഫേയാണ് ആ അവസരം.
എജുകഫേയുടെ ഏറ്റവും പുതിയ സീസൺ നവംബർ 29, 20 തീയതികളിൽ മുഹൈസിന ദ ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ നടക്കും. റസൂൽ പൂക്കുട്ടിക്കൊപ്പം നിരവധി പ്രചോദക പ്രഭാഷകരും അതുല്യ പ്രതിഭകളും ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളുമൊക്കെയാണ് കുട്ടികളുമായി നേരിട്ട് സംവദിക്കാനെത്തുന്നത്. ലക്ഷ്യത്തിലേക്കു മാത്രം കണ്ണുനട്ട് കുതിപ്പ് നടത്തി വിജയതീരമണിഞ്ഞവർ അണിനിരക്കുന്ന ‘ടോപ്പേഴ്സ് ടോപ്പ്’ പരിപാടിയിലും വേറിട്ട കഴിവുകൾ പ്രകടിപ്പിച്ച പ്രതിഭകളെത്തും.
ഒപ്പം പുതുതലമുറ കുട്ടികളുടെ സ്വപ്നമായ വിദേശ പഠനം, സിവിൽ സർവിസ്, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മാനേജ്മെൻറ്, സ്കോളർഷിപ്പുകൾ തുടങ്ങിയ വിഷയങ്ങളിലെ സാധ്യതകളെക്കുറിച്ച് മികച്ച മാർഗനിർദേശം നൽകാൻ കരിയർ സ്പെഷലിസ്റ്റുകളുടെ നീണ്ട നിര തന്നെ എജുകഫേ സെഷനുകളിൽ അണിനിരക്കും. അറിഞ്ഞ് തിരഞ്ഞെടുക്കേണ്ട കോഴ്സ് മുതൽ ആസ്വാദ്യകരമായി പഠിക്കാനുള്ള വഴികൾ വരെ കൃത്യമായി മാർഗനിർദേശം നൽകുന്ന ഇൗ വർഷത്തെ എജുകഫേ അറിവിെൻറ അനർഘനിമിഷങ്ങളാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമ്മാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.