ആർ.എഫ് കമ്പയിനിന്റെ കോയമ്പത്തൂരിലെ പുതിയ പ്രൊഡക്ഷൻ യൂനിറ്റ് ഉദ്ഘാടന ചടങ്ങിൽ ഫൗണ്ടറും ചെയർമാനുമായ മൊയ്ദുണ്ണി ബാവ മുണ്ടേൻക്കാട്ടിൽ, മാനേജിങ് ഡയറക്ടർ ഷംസുദ്ദീൻ കരിമ്പനക്കൽ, ഡയറക്ടറും സി.ഇ.ഒയുമായ ഫസലുറഹ്മാൻ എം.കെ, എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുല്ല പി.കെ, പി.വി മുഹമ്മദ് മൗലവി എന്നിവർ
ദുബൈ: മേഖലയിലെ പ്രമുഖ ഭക്ഷ്യോൽപന്ന കമ്പനിയായ ആർ.എഫ് കമ്പയിൻ കോയമ്പത്തൂരിൽ പുതിയ ഉൽപാദന യൂനിറ്റ് തുറന്നു. 41 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയുടെ കോയമ്പത്തൂരിലെ പുതിയ പ്രൊഡക്ഷൻ യൂനിറ്റ് ഉദ്ഘാടനം ഫൗണ്ടറും ചെയർമാനുമായ മൊയ്ദുണ്ണി ബാവ മുണ്ടേൻക്കാട്ടിൽ നിർവഹിച്ചു.
മാനേജിങ് ഡയറക്ടർ ഷംസുദ്ദീൻ കരിമ്പനക്കൽ, ഡയറക്ടറും സി.ഇ.ഒയുമായ ഫസലുറഹ്മാൻ എം.കെ, എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുല്ല പി.കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പി.വി. മുഹമ്മദ് മൗലവി പ്രാർഥന നിർവഹിച്ചു. 25ൽ അധികം രാജ്യങ്ങളിൽ ഭക്ഷണ പദാർഥങ്ങൾ നൽകിയും വിളമ്പിയും വിതരണംചെയ്തും എല്ലാവർക്കും പരിചിതമായ നെല്ലറ, റോസ് ഫ്ലവർ, നെല്ലറ റസ്റ്റാറന്റ്, നെൽസ് കഫേ, മൽഹാർ തുടങ്ങി നിരവധി അറിയപ്പെടുന്ന ബ്രാൻഡുകളുടെ മദർ കമ്പനിയാണ് ആർ.എഫ് കമ്പയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.