ഒറ്റപ്പാലം നിവാസികളുടെ കുടുംബസംഗമത്തിൽ
കെ. പ്രേംകുമാർ എം.എൽ.എയെ ആദരിക്കുന്നു
Posted On
date_range Updated On
date_range ഒറ്റപ്പാലം നിവാസികൾ കുടുംബസംഗമം സംഘടിപ്പിച്ചു
ഷാര്‍ജ: ഒറ്റപ്പാലം നിവാസികളുടെ കുടുംബസംഗമം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്നു. ഒറ്റപ്പാലം എം.എൽ.എ കെ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. എം.വി. അബ്ബാസ് അധ്യക്ഷതവഹിച്ചു. നടിയും നർത്തകിയുമായ വിന്ദുജ മേനോൻ, മാധ്യമ പ്രവർത്തക തൻസി ഹാഷിർ, ഡോ. സൗമ്യ സരിൻ, സ്മിത പ്രമോദ് എന്നിവർ സംസാരിച്ചു. കെ.വി. ഉമ്മർ സ്വാഗതവും അഡ്വ. അക്ബറലി നന്ദിയും പറഞ്ഞു.
മുനീര്‍ അല്‍ വഫ മോഡറേറ്ററായുള്ള മുഖാമുഖം പരിപാടിയില്‍ നാടിന്‍റെ വികസന കാര്യങ്ങൾക്കൊപ്പം പ്രവാസികളുടെ പ്രശ്നങ്ങളും ചർച്ച ചെയ്തു. ശേഷം വിവിധ കലാപരിപാടികളും ഗാനമേളയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.