അബൂദബി: പ്രതിദിന മത്സ്യബന്ധന പരിധി ലംഘിച്ചതിന് വിനോദ മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടയാൾക്ക് അമ്പതിനായിരം ദിര്‍ഹം പിഴചുമത്തി അബൂദബി പരിസ്ഥിതി ഏജന്‍സി. സമുദ്രവിഭവ സംരക്ഷണത്തിനും ഭാവിതലമുറക്കായി സമുദ്രവിഭവ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ശിക്ഷാ നടപടിയെന്ന് അധികൃതർ വിശദീകരിച്ചു. സമുദ്ര വിഭവ സംരക്ഷണത്തിനായി വിനോദബോട്ടുകളുടെ ഉടമകള്‍ നിയമം പാലിക്കണമെന്ന് ഏജന്‍സി ആവശ്യപ്പെട്ടു.
മേഖലയിലെ സമുദ്ര വൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനാണ് യു.എ.ഇ സീസണ് അടിസ്ഥാനത്തില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിനോദത്തിന്റെ ഭാഗമായി എമിറേറ്റില്‍ വ്യാപകമായി മത്സ്യബന്ധനം നടന്നുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.