റാക് ദിഗ്ദാഗ പൊലീസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച ഇമാറാത്തി വനിതാ ദിനാഘോഷ ചടങ്ങില്‍ നിന്ന്
ഇമാറാത്തി വനിതാദിനം ആഘോഷിച്ച് റാസല്‍ഖൈമ പൊലീസ്
റാസല്‍ഖൈമ: ഇമാറാത്തി വനിതാ ദിനത്തോടനുബന്ധിച്ച് റാക് അല്‍ ദിഗ്ദാഗ പൊലീസ് സ്റ്റേഷന്‍ സമൂഹ സംരക്ഷണ പ്രതിരോധ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ‘ഞങ്ങള്‍ കൂടുതല്‍ ശക്തരും മികച്ചവരുമാകും’ എന്ന വിഷയത്തില്‍ നടന്ന ചടങ്ങില്‍ ഇമാറാത്തി വനിതകളുടെ ശാക്തീകരണവും സമൂഹത്തിലെ അവരുടെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ നടന്നു. സമൂഹ ശാക്തീകരണ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഫാത്തിമ അല്‍ മാലിക്ക്, ഡോ. നൂറ അല്‍സഹ്ദി എന്നിവര്‍ സ്ത്രീകളെയും കുടുംബത്തെയും കേന്ദ്രീകരിച്ചുള്ള സമഗ്രമായ ശാക്തീകരണ പദ്ധതികള്‍ സമൂഹത്തിന്‍റെ സ്ഥിരതക്കും പുരോഗതിക്കും അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി.
തൊഴില്‍ മേഖലയില്‍ വനിതകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യം റാക് സാമ്പത്തിക വികസന വകുപ്പ് പ്രതിനിധികള്‍ വ്യക്തമാക്കി. വനിതാ സംരംഭകരുടെയും കുടുംബാടിസ്ഥാനത്തിലുള്ള ഉല്‍പാദന സംരംഭങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കണം. ദേശീയ വികസനത്തിലും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയിലും സ്ത്രീകള്‍ സജീവ പങ്കാളികളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മാതാപിതാക്കളെ പരിപാലിക്കുന്നതിന്‍റെയും ആദരിക്കുന്നതിന്‍റെയും മൂല്യങ്ങള്‍ പുതിയ തലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണെന്ന് എമിറേറ്റ്സ് അസോസിയേഷന്‍ ഫോര്‍ കെയര്‍ ആന്‍റ് ബിര്‍ അല്‍വാദിദൈന്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. റാക് തുലിപ്പ് മെഡിക്കല്‍ സെന്‍ററിന്‍റെ നേതൃത്വത്തില്‍ ‘സ്ത്രീകളുടെ ആരോഗ്യം’ വിഷയത്തില്‍ ശിൽപശാലയും വിനോദ പരിപാടികളും വിവിധ മല്‍സരങ്ങളും ഇതോടനുബന്ധിച്ച് നടന്നു.
വനിത സംരംഭക മനാല്‍ അല്‍ ജാബിര്‍, സമൂഹ സംരക്ഷണ-പ്രതിരോധ വിഭാഗം ഡയറക്ടര്‍ കേണല്‍ അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍സാബി, കമ്യൂണിറ്റി പൊലീസ് വിഭാഗം മേധാവി ലെഫ്. കേണല്‍ റാഷിദ് സഈദ് ബല്‍ഹൂന്‍, കമ്യൂണിറ്റി പ്രോഗ്രാംസ് ബ്രാഞ്ച് ഡയറക്ടര്‍ മേജര്‍ മൂസ റാഷിദ് അല്‍ ഖാബൂരി എന്നിവരും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.