റാക് പൊലീസ് ആസ്ഥാനത്ത് പൊലീസ് ആക്ടിങ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അല്‍ തയ്ര്‍ യു.എ.ഇ ദേശീയ പതാക ഉയര്‍ത്തുന്നു

യു.എ.ഇ പതാക ദിനാചരണം പ്രൗഢമാക്കി റാസല്‍ഖൈമ

റാസല്‍ഖൈമ: യു.എ.ഇ ദേശീയ പതാക ദിനം പ്രൗഢമായി ആചരിച്ച് റാസല്‍ഖൈമ. മന്ത്രാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കുമൊപ്പം ഇന്ത്യക്കാരുള്‍പ്പെടെ വിവിധ രാജ്യക്കാരും പതാക ദിനാചരണത്തില്‍ പങ്കാളികളായി. റാക് പൊലീസ് ആസ്ഥാനത്ത് പൊലീസ് ആക്ടിങ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അല്‍ തയ്ര്‍ യു.എ.ഇ ദേശീയ പതാക ഉയര്‍ത്തി. സഹിഷ്ണുതയുടെയും സമാധാനത്തിന്‍റെയും രാജ്യമാണ് യു.എ.ഇയെന്നും പതാകയുടെയും പരമാധികാരത്തിന്‍റെയും പ്രതീകമായി എല്ലാവരും ഒരുമിച്ചു നില്‍ക്കുന്നതായും ജമാല്‍ അല്‍തയ്ര്‍ പറഞ്ഞു.

താമസകുടിയേറ്റ വകുപ്പ്, തൊഴില്‍ മന്ത്രാലയം, റാക് ഇന്ത്യന്‍ അസോസിയേഷന്‍, ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, കേരള സമാജം, ഇന്ത്യന്‍ സ്കൂള്‍, ന്യൂ ഇന്ത്യന്‍, സ്കോളേഴ്സ്, ഇന്ത്യന്‍ പബ്ലിക്, ഐഡിയല്‍ ഇംഗ്ലീഷ്, അല്‍ഫ, ദല്‍ഹി പ്രൈവറ്റ്, സെന്‍റ് മേരീസ് തുടങ്ങിയ സ്കൂളുകളിലും സ്ഥാപനങ്ങളിലും പതാക ദിനാചരണം നടന്നു.

Tags:    
News Summary - Ras Al Khaimah celebrated UAE Flag Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.