സുധിലാൽ
Posted On
date_range Updated On
date_range റാന്നി സ്വദേശി അബൂദബിയിൽ കുഴഞ്ഞുവീണു മരിച്ചു
അബൂദബി: പത്തനംതിട്ട റാന്നി പൂവന്മല സ്വദേശി ചിറമേൽ സുധിലാൽ(ശ്രീജു -38) അബൂദബി മുസഫയിൽ നിര്യാതനായി. കഴിഞ്ഞ ദിവസം റൂമിൽ കുഴഞ്ഞുവീഴുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.അബൂദബി കാപിറ്റൽ സർവെ എന്ന കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: സോമൻ. മാതാവ്: ജഗദമ്മ. സഹോദരി: അതുല്യ. ഭാര്യ: ആതിര. മകൾ: അഭിരുപ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാവിലെ അബൂദബിയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. സംസ്ക്കാരം വെളളിയാഴ്ച രാവിലെ 11 മണിക്ക് റാന്നിയിലെ വീട്ടുവളപ്പിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.