ഷാർജ എക്സ്പോ സെന്ററിൽ ആരംഭിച്ച റമദാൻ നൈറ്റ്സ് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും ഷാർജ എക്സ്പോ സെന്ററിന്റെയും ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ‘റമദാൻ നൈറ്റ്സി’ന്റെ 42ാമത് എഡിഷന് ഷാർജ എക്സ്പോ സെന്ററിൽ തുടക്കമായി. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ ഷാർജ എക്സ്പോ സെന്റർ ആണ് ‘റമദാൻ നൈറ്റ്സ് 2025’ എന്ന പേരിൽ എക്സ്പോ സംഘടിപ്പിക്കുന്നത്. വിനോദ വിജ്ഞാന പരിപാടികൾക്കൊപ്പം ഷോപ്പിങ് രംഗത്തെ ഏറ്റവും മികച്ച അനുഭവംകൂടി സമ്മാനിക്കുന്ന തരത്തിലാണ് ‘റമദാൻ നൈറ്റ്സ്’ സംവിധാനിച്ചിരിക്കുന്നത്. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും ഷാർജ എക്സ്പോ സെന്ററിന്റെയും ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ ഷാർജ എക്സ്പോ സെന്റർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ, ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് സെക്കൻഡ് വൈസ് ചെയർമാൻ വലീദ് അബ്ദുൽ റഹ്മാൻ ബുഖാതിർ, ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ഡയറക്ടർ ജനറൽ മുഹമ്മദ് അഹ്മദ് അമീൻ അൽ അവദി, എസ്.സി.ഐ കമ്യൂണിക്കേഷൻ ആൻഡ് ബിസിനസ് സെക്ടർ അസി. ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ ശംസി, എസ്.സി.സി.ഐ കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടറും ഷാർജ റമദാൻ ഫെസ്റ്റിവലിന്റെ ജനറൽ കോഓഡിനേറ്ററുമായ ജമാൽ സഈദ് ബൂസഞ്ചൽ, ഷാർജ എക്സ്പോ സെന്റർ ചീഫ് കമേഴ്സ്യൽ ഓഫിസർ സുൽത്താൻ ശത്താഫ്, എക്സ്പോ സെന്റർ ഡയറക്ടർ ബോർഡ് അംഗങ്ങൾ തടങ്ങിയവർ പങ്കെടുത്തു.
25 ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ 200ലധികം പ്രമുഖ റീടെയിലർമാരും 500 ആഗോള, പ്രാദേശിക ബ്രാൻഡുകളും പങ്കെടുക്കും. മാർച്ച് 30 വരെ എല്ലാ ദിവസവും വൈകീട്ട് അഞ്ചു മുതൽ പുലർച്ച ഒരു മണിവരെയും പെരുന്നാൾ ദിനത്തിൽ മൂന്നു മുതൽ 12 വരെയുമാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.