റാസല്‍ഖൈമ: എസ്.എന്‍.ഡി.പി റാക് യൂനിയന്റെ ആഭിമുഖ്യത്തില്‍ ‘ഹരിമുരളീവരം 2025’ എന്ന പേരില്‍ റാസല്‍ഖൈമയില്‍ നടന്ന വിഷു-ഈദ്-ഈസ്റ്റര്‍ ആഘോഷം സംഘടിപ്പിച്ചു. റാക് ഹോട്ടല്‍ അല്‍ സൈഫ് ബാള്‍ റൂമില്‍ നടന്ന ചടങ്ങ് മാത്തുക്കുട്ടി കടോന്‍ ഉദ്ഘാടനം ചെയ്തു. റാക് എസ്.എന്‍.ഡി.പി പ്രസിഡന്റ് അനില്‍ വിദ്യാധരന് അധ്യക്ഷത വഹിച്ചു. റാക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഫാ. സിറില്‍ വര്‍ഗീസ് വടക്കാടത്ത്, റാക് ഇന്ത്യന്‍ പബ്ലിക് ഹൈസ്കൂള്‍ മുന്‍ പ്രധാനാധ്യാപിക അനുപമ നിജാവന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.
സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് എം.കെ. രാജന്, വൈസ് ചെയര്മാന് ശ്രീധരന് പ്രസാദ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം ജെ.ആര്.സി ബാബു എന്നിവര്‍ സംസാരിച്ചു. റാക് വൈസ് പ്രസിഡന്റ് രാജന് പുളിത്തടത്തില്, സെക്രട്ടറി സുഭാഷ് സുരേന്ദ്രന്, ജോ.ജനറൽ കണ്‍വീനര്‍ സന്തോഷ് കുമാര്‍, യൂനിയന്‍ കൗണ്‍സിലര്‍മാര്‍, പഞ്ചായത്ത്, വനിത ഭാരവാഹികള്‍, ബാലവേദി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ജന. കണ്‍വീനര്‍ താരക് തമ്പി നന്ദി പറഞ്ഞു. ചടങ്ങില്‍ മാത്തുക്കുട്ടി കാടോന് സേവനമുദ്ര പുരസ്കാരം നല്കി ആദരിച്ചു. കലാ വിരുന്നും ഗാനമേളയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.