റാസല്‍ഖൈമ: ‘മികച്ച ഭാവിക്ക് അവരുടെ വർത്തമാനകാലം സംരക്ഷിക്കാം’ എന്ന ശീര്‍ഷകത്തില്‍ കൗമാരക്കാര്‍ക്ക് കരുതല്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ പ്രചാരണവുമായി റാക് പൊലീസ്. കൗമാരക്കാരുമായുള്ള ഇടപെടല്‍ അവര്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് മറുപടി നല്‍കുന്നതാകണമെന്ന് റാക് പൊലീസ് നിര്‍ദേശിക്കുന്നു.
കുട്ടികളെ കെട്ടിപ്പടുക്കുന്നതിന്റെ പ്രഥമയിടം രക്ഷിതാക്കളാണ്. പെരുമാറ്റം, ജീവിത രീതികള്‍, പ്രതിസന്ധികളെ അഭിമുഖീകരിക്കല്‍ തുടങ്ങിയവയില്‍ യോഗ്യതയുള്ളവരും പ്രാപ്തരുമാക്കുന്നതിനും രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് മേല്‍ മന$പൂര്‍വമുള്ള ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. തലമുറകളുടെ വിടവ് നികത്തുന്നതിനും കൗമാരക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ മറികടക്കുന്നതിന് അവരെ പിന്തുണക്കേണ്ടത് മുതിര്‍ന്നവരുടെ ബാധ്യതയാണ്.
നല്ല മാര്‍ഗങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കാനും കൗമാരക്കാര്‍ക്കായി രക്ഷിതാക്കളുമായുള്ള യോജിച്ച പ്രവര്‍ത്തനത്തിന് റാക് പൊലീസ് പ്രതിജ്ഞബദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.