റാസല്‍ഖൈമ: സര്‍ക്കാര്‍ സേവനങ്ങളില്‍ സമൂഹ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പൊതുജനങ്ങളെ സേവനങ്ങളുടെ രൂപകല്‍പനയിലും വികസനത്തിലും പങ്കാളികളാക്കുകയുമെന്ന ലക്ഷ്യത്തോടെ ‘കസ്റ്റമര്‍ ഹാപ്പിനസ് കൗണ്‍സില്‍’ സംഘടിപ്പിച്ച് റാക് പൊലീസ്. പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനുള്ള ഫലപ്രദമായ വേദിയാണ് ഇത്തരം കൗണ്‍സിലുകളെന്ന് റാക് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് കേണല്‍ മുഹമ്മദ് സഈദ് അംബാസി പറഞ്ഞു.
ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടുന്നതിലൂടെ സേവനങ്ങള്‍ കാര്യക്ഷമമാക്കുകയും ഉപഭോക്തൃ അനുഭവം മികച്ചതാക്കുകയുമാണ് കൗണ്‍സിലിന്‍റെ പ്രധാന ലക്ഷ്യം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞ് 50 ശതമാനം സര്‍ക്കാര്‍ സേവനങ്ങളും നടപടിക്രമങ്ങളും എ.ഐ സഹായത്തോടെ ലഭ്യമാക്കുകയെന്ന യു.എ.ഇ സര്‍ക്കാറിന്‍റെ ഭാവി ദര്‍ശനവും യോഗം ചര്‍ച്ച ചെയ്തു.
കൗണ്‍സിലില്‍ പങ്കെടുത്തവര്‍ ക്രിമിനല്‍ പരാതികളുടെ അന്വേഷണത്തില്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കണമെന്ന് നിർദേശിച്ചതായി അധികൃതര്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടുകളുടെ കൃത്യതയും ഗുണനിലവാരവും മെച്ചപ്പെടുത്തുക, അടിയന്തര സാഹചര്യങ്ങളില്‍ പരാതികള്‍ നല്‍കാന്‍ പ്രത്യേക ബാര്‍കോഡ് സംവിധാനം ഒരുക്കുക, ഓപറേഷന്‍ റൂമുകളിലെ തിരക്ക് കുറക്കുന്നതിനുള്ള സാങ്കേതിക പരിഹാരങ്ങള്‍ വികസിപ്പിക്കുക, അഭിപ്രായങ്ങളും പരാതികളും തുടര്‍ച്ചയായി സ്വീകരിക്കാന്‍ ഇന്‍ട്രാക്റ്റീവ് ഡിജിറ്റല്‍ സ്ക്രീനുകള്‍ സ്ഥാപിക്കുക, ലഭിക്കുന്ന പരാതികളെ എ.ഐ ഉപയോഗിച്ച് വിശകലനം ചെയ്ത് മുന്‍കൂട്ടി മുന്നറിയിപ്പുകളും പ്രവണത റിപ്പോര്‍ട്ടുകളും തയാറാക്കുക, പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്താതെ തന്നെ സേവനങ്ങള്‍ ഓണ്‍ലൈനായി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സമഗ്ര ഡിജിറ്റല്‍ സേവനങ്ങള്‍ വിസിപ്പിക്കുക തുടങ്ങിയവയും പ്രധാന നിദേശങ്ങളിലുള്‍പ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.