‘നാച്ചുറൽ ഗാല’ 2026ൽ ഓവറോൾ കിരീടം നേടിയ ടീം റെഡ് ട്രോഫിയുമായി

ദുബൈ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം ‘നാച്ചുറൽ ഗാല 2026’

ദുബൈ: ദുബൈ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത്‌ -മുൻസിപ്പൽ തല എക്സിക്യൂട്ടിവ് ആൻഡ്​ ഫാമിലി മീറ്റ് ‘നാച്ചുറൽ ഗാല-2026’ അജ്മാനിൽ നടന്നു. വിവിധ കലാ-കായിക മത്സരങ്ങൾ, വിനോദ പരിപാടികൾ, ഇശൽ സന്ധ്യ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.

റെഡ് ടീം ഓവറോൾ ചാമ്പ്യന്മാരും ടീം ഗ്രീൻ രണ്ടാം സ്ഥാനവും ടീം ബ്ലൂ മൂന്നാം സ്ഥാനവും നേടി. കോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഈത്തപ്പഴ ചലഞ്ചിൽ ആദ്യ മൂന്ന്​ സ്ഥാനം കൈവരിച്ച പഞ്ചായത്ത്, മുൻസിപ്പൽ കമ്മിറ്റികൾക്ക് സർട്ടിഫിക്കറ്റ് നൽകി.

ചടങ്ങിൽ കോട്ടക്കൽ മണ്ഡലം പ്രസിഡന്‍റ്​ ഇസ്മായീൽ എറയസ്സൻ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല പ്രസിഡന്‍റ്​ സിദ്ധീഖ്‌ കാലൊടി ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് കിഴിശേരി മുഖ്യാതിഥിയായി. നൗഫൽ വേങ്ങര, സി.വി. അഷ്‌റഫ്‌, സക്കീർ പാലത്തിങ്ങൽ, ലത്തീഫ് തെക്കെഞ്ചേരി, മുജീബ് കോട്ടക്കൽ, എ.പി. ഫക്രുദീൻ, മുബഷിറ മുസ്തഫ എന്നിവർ സംസാരിച്ചു.

മണ്ഡലം ഭാരവാഹികളായ അബൂബക്കർ തലകാപ്പ്, അലി കോട്ടക്കൽ, റഷീദ് കാട്ടിപ്പരുത്തി, പി.വി. ഷരീഫ് കരേക്കാട്, റഫീഖ് പൊന്മള, സൈദ് വരിക്കോട്ടിൽ, കെ.കെ. റാഷിദ്‌, സി.കെ. മുസ്തഫ, അഷ്‌റഫ്‌ എടയൂർ, റസാഖ്‌ വളാഞ്ചേരി, വനിതാ ഭാരവാഹികളായ വി.പി. ലുലു, നാജിയ ടീച്ചർ, ഫെബിൻ റിയാസ്, ഷാദിയ ബീവി തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി.ടി. അഷ്‌റഫ്‌ സ്വാഗതവും ട്രഷറർ അസീസ് വേളേരി നന്ദിയും പറഞ്ഞു. 

Tags:    
News Summary - Dubai KMCC Kottakkal Mandal ‘Natural Gala 2026’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.