Posted On
date_range Updated On
date_range ആരോഗ്യത്തോടെയുള്ള ദീർഘായുസ് ഉറപ്പാക്കാൻ പുതിയ വകുപ്പുമായി ദുബൈ
ദുബൈ: ആരോഗ്യത്തോടെയുള്ള ദീർഘായുസ് ഉറപ്പാക്കാൻ ദുബൈ സർക്കാർ പുതിയ വകുപ്പ് പ്രഖ്യാപിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുബൈ ലോഞ്ചിവിറ്റി അതോറിറ്റി എന്ന പേരിലാണ് പുതിയ വകുപ്പ്.
അത്യാധുനിക ആരോഗ്യ പരിചരണം, ശാരീരിക സൗഖ്യം എന്നിവയിലൂടെ മനുഷ്യർക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് ഉറപ്പാക്കുന്ന ലോകത്തിന്‍റെ കേന്ദ്രമായി ദുബൈ നഗരത്തെ മാറ്റാൻ ലക്ഷ്യമിട്ടാണ് പുതിയ അതോറിറ്റി പ്രഖ്യാപിച്ചത്.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ദുബൈ ലോഞ്ചിവിറ്റി അതോറിറ്റിയുടെ പ്രസിഡന്‍റ്. സാമ്പത്തിക ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹിലാൽ സഈദ് ആൽ അംറിയെ അതോറിറ്റിയുടെ ചെയർമാനായും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.