റമദാന് കൗണ്‍സില്‍ സംഘാടകര്‍ക്ക് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി ആദരവ് സമര്‍പ്പിക്കുന്നു
റമദാന് കൗണ്‍സില്‍ സംഘാടകരെ ആദരിച്ച് റാക് പൊലീസ്
റാസല്‍ഖൈമ: സാമൂഹിക ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന റമദാന് കൗണ്‍സിലിന്റെ സംഘാടകരെ സ്വീകരിച്ച് റാക് പൊലീസ്. പൊലീസ് ആസ്ഥാനത്ത് എത്തിയ റമദാന് കൗണ്‍സില്‍ അംഗങ്ങളെ റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.
ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗം സുല്‍ത്താന്‍ ബിന്‍ യാക്കൂബ് അല്‍ സാബി, മുന്‍ ബ്രിഗേഡിയര്‍ സുലൈമാന്‍ മുഹമ്മദ് അല്‍ കിസി, റാക് വിദ്യാഭ്യാസ മേഖല ഡയറക്ടര്‍ അമ്ന അബ്ദുല്ല ഖുദിബ് എന്നിവര്‍ക്ക് അലി അബ്ദുല്ല സാക്ഷ്യപത്രങ്ങള്‍ സമ്മാനിച്ചു. സമൂഹത്തിന് സേവനം നല്കുന്ന വേദികളാണ് റമദാന് കൗണ്സിലുകളെന്ന് അധികൃതര്‍ വ്യക്തമാക്കി. സമൂഹത്തിലെ അംഗങ്ങളുടെ ഐക്യത്തിനും സാമൂഹിക ഉത്തരവാദിത്ത ബോധം വികസിപ്പിക്കുന്നതിനും സംഭാവന നല്കുന്ന സംരംഭമാണ് റമദാന് കൗണ്‍സിലുകളെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.