മ​ല​യാ​ളം മി​ഷ​ന്‍ റാ​ക് ചാ​പ്റ്റ​ര്‍ പ്ര​വേ​ശ​നോ​ത്സ​വം ചെ​യ​ര്‍മാ​ന്‍ കെ. ​അ​സൈ​നാ​ര്‍ ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു

ഉത്സവ പ്രതീതിയില്‍ റാക് മലയാളം മിഷന്‍ പ്രവേശനോത്സവം

റാസല്‍ഖൈമ: മലയാള ഭാഷയുടെ സംസ്കൃതി ഉദ്ഘോഷിച്ച് റാസല്‍ഖൈമയില്‍ മലയാളം മിഷന്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. റാക് അല്‍ അമൂര്‍ പാര്‍ട്ടി ഹാളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ കഥ, കവിത, നൃത്തം, മോണോ ആക്ട് തുടങ്ങി വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മലയാളം മിഷന്‍ റാക് ചാപ്റ്റര്‍ ചെയര്‍മാന്‍ കെ. അസൈനാര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ നാസര്‍ അല്‍ദാന അധ്യക്ഷത വഹിച്ചു. യു.എ.ഇ കോഓഡിനേറ്റര്‍ കെ.എല്‍. ഗോപി മുഖ്യ പ്രഭാഷണം നടത്തി.

ലോക കേരള സഭാംഗം മോഹനന്‍ പിള്ള, കണ്‍വീനര്‍ ബബിത നൂര്‍, ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്ലക്കുട്ടി, ന്യൂ ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക സൗമ്യ, ദിവാകരന്‍ കുറ്റിക്കോല്‍ (ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര പരിഷത്ത്) എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി മുഹമ്മദ് അലി സ്വാഗതവും കോഓഡിനേറ്റര്‍ ഷെറി അനൂപ് നന്ദിയും പറഞ്ഞു. ഇന്ത്യന്‍, ന്യൂ ഇന്ത്യന്‍, സ്കോളേഴ്സ്, ഐഡിയല്‍, ആല്‍ഫ, ഇന്ത്യന്‍ പബ്ലിക് തുടങ്ങി വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രവേശനോത്സവത്തില്‍ പങ്കെടുത്തതായി സംഘാടകര്‍ പറഞ്ഞു. റാക് മലയാളം മിഷനില്‍ ചേരുന്നതിന് 055 432 5003 നമ്പറില്‍ വിളിക്കാം.

Tags:    
News Summary - Rak Malayalam Mission Inauguration Ceremony in a Festive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.