റാസല്‍ഖൈമ: വിസ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് വന്‍ തുക പിഴ വരുകയും അഞ്ച് വര്‍ഷമായി നാടണയാന്‍ കഴിയാതെ കുടുങ്ങുകയും ചെയ്ത മലയാളി യുവാവിന് തുണയായി റാക് കെ.എം.സി.സി പൊന്നാനി മണ്ഡലം കമ്മിറ്റി. ജോലിയില്ലാതെ താമസത്തിനും ഭക്ഷണത്തിനും പ്രയാസപ്പെട്ട ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി കണ്ണന് ആദ്യഘട്ടത്തില്‍ ബഷീര്‍ ചിയ്യാനൂരിന്റെ സ്ഥാപനത്തില്‍ താല്‍ക്കാലിക ജോലി ലഭ്യമാക്കി. നാട്ടിലേക്ക് പോകാന്‍ ഷാര്‍ജ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ ഓവര്സ്റ്റേയുടെ പിഴയെത്തുടര്‍ന്ന് യാത്ര മുടങ്ങി. നേരത്തെ കാറ്ററിങ് സ്ഥാപനത്തിലായിരുന്നു കണ്ണന് ജോലി. ഇവിടെ ശമ്പളം മുടങ്ങുകയും സ്ഥാപന ഉടമ പിന്തുണക്കാത്ത അവസ്ഥയില്‍ കണ്ണന് പ്രയാസത്തിലകപ്പെടുകയുമായിരുന്നു.
കെ.എം.സി.സി മണ്ഡലം, ജില്ലാ ഭാരവാഹികളായ നിസാര്‍ ചിറവല്ലൂര്‍, സി.വി. റസാഖ്, ഹനീഫ കൊക്കൂര്‍, എം.പി. അബ്ദുല്ലക്കുട്ടി മൗലവി, നൗഫല്‍ കോലിക്കര, കെ.പി. റംഷിദ്, ആബിദ് പെരുമുക്ക്, ഫക്റുദ്ദീന് കോലിക്കര, ഹൈദര്‍ തെങ്ങില്‍, അജ്മല്‍ പൊന്നാനി, ബിയാസ് പുത്തന്‍പള്ളി, കെ.പി. ഷമീര്‍, സമദ് പാവിട്ടപ്പുറം തുടങ്ങിയവരുടെ ശ്രമഫലമായി തിങ്കളാഴ്ച എയര്‍ ഇന്ത്യ വിമാനത്തില്‍ കണ്ണന് നാട്ടിലേക്ക് മടങ്ങി. വിഷമഘട്ടത്തില്‍ തുണയായവര്‍ക്ക് കണ്ണന് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.