റാസല്‍ഖൈമ: റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയും എ.കെ.എം.ജിയും സംയുക്തമായി രണ്ടാം വര്‍ഷവും ഒരുക്കുന്ന സൗജന്യ മെ ഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച്ച രാവിലെ എട്ടിന് റാക് ന്യൂ ഇന്ത്യന്‍ സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത് താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ വിഭാഗം പരിശോധനകള്‍ക്ക് പുറമെ വായിലെ ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയവയുടെ നിര്‍ണയത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുടെ മുന്‍കൈയിലുള്ള ഐ.ഡബ്ളിയു.ആര്‍.സിയുടെ നേതൃത്വത്തില്‍ ‘ആത്മരക്ഷാ’ ബോധവത്കരണവും നടക്കും.
ഇന്ത്യന്‍ കോണ്‍സുലേറ്റ്, ആരോഗ്യ- ആഭ്യന്തര മന്ത്രാലയങ്ങള്‍, പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്‍റ്, ജുല്‍ഫാര്‍, ലൈഫ് ഫാര്‍മസി, ബെറ്റര്‍ ടേസ്റ്റ് റസ്റ്റോറന്‍റ്, ഇന്ത്യന്‍ കമ്യൂണിറ്റി ഫോറം, ചേതന, നോളജ് തിയേറ്റര്‍, വിങ്സ് ഓഫ് റിലീഫ്, സേവനം എസ്.എന്‍.ഡി.പി, ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം, വിശ്വകര്‍മ സഭ, കേരള പ്രവാസി ഫോറം, രിസാല സ്റ്റഡി സര്‍ക്കിള്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം, കലാഹൃദയം, ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, തൃശൂര്‍ അസോസിയേഷന്‍, കേരള ബ്ലഡ് ഡൊണേഴ്സ് ഫോറം, സന്നദ്ധ - സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് ഒരുക്കുന്നത്. 60ഓളം ഡോക്ടര്‍മാരുടെയും നൂറോളം പാരാ മെഡിക്കല്‍ ജീവനക്കാരുടെയും മേല്‍ നോട്ടത്തില്‍ 2500 പേര്‍ക്കുള്ള പരിശോധന സൗകര്യം ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം 3.30 വരെ ക്യാമ്പ് പ്രവര്‍ത്തിക്കും. വിവിധ പ്രദേശങ്ങളില്‍ നിന്ന് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 072282448, 050 6249193.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.