റാസല്‍ഖൈമ അല്‍ ദിഗ്ദാഗ കോംപ്രഹന്‍സിവ് പൊലീസ് സ്റ്റേഷനില്‍ തുടങ്ങിയ ‘ഹാപ്പി കസ്റ്റമര്‍ ഡേ’ സംരംഭത്തിന്റെ ഉദ്ഘാടന ചടങ്ങ്
റാസല്‍ഖൈമ: ദൃഢനിശ്ചയക്കാര്‍ക്ക് പ്രത്യേക കരുതലും എല്ലാ വിഭാഗം ഉപഭോക്താക്കളിലും സന്തോഷം നിറക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ‘ഹാപ്പി കസ്റ്റമര്‍ ഡേ’ എന്ന പേരില്‍ നൂതന സംരംഭം ആരംഭിച്ച് റാസല്‍ഖൈമ അല്‍ ദിഗ്ദാഗ പൊലീസ് സ്റ്റേഷന്. കമ്യൂണിറ്റി പ്രൊട്ടക്ഷന്‍ ആന്റ് പ്രിവന്‍ഷന്‍, സ്ട്രാറ്റജി ആൻഡ് പെര്‍ഫോമന്‍സ് ഡെവലപ്പ്മെന്റ്, ഗ്ലോബല്‍ സ്റ്റാര്‍ റേറ്റിങ് സിസ്റ്റം ഫോര്‍ സര്‍വിസസ് തുടങ്ങിയവ വകുപ്പുകളുമായി ചേര്‍ന്നാണ് പുതു സംരംഭമെന്ന് റാസല്‍ഖൈമ അല്‍ ദിഗ്ദാഗ കോംപ്രഹന്‍സിവ് പൊലീസ് സ്റ്റേഷന് ആക്ടിങ് മേധാവിയും കസ്റ്റമര്‍ എക്സ്പീരിയന്‍സ് പില്ലര്‍ മേധാവിയുമായ മേജര്‍ ഡോ. റാഷിദ് ഉബൈദ് അല്‍ ബാഗാം അല്‍ നഖ്ബി പറഞ്ഞു. റാസല്‍ഖൈമയെ സന്തോഷകരവും സുരക്ഷിതവുമായ ഒരു സമൂഹമാക്കി മാറ്റുകയെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ കാഴ്ചപ്പാടിനനുസൃതമാണ് പദ്ധതി.
ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേള്‍ക്കുകയും അവരുടെ ആവശ്യങ്ങള്‍ വേഗത്തില്‍ നിറവേറ്റുന്നതിനും പൊലീസ് ഉദ്യോഗസ്ഥര്‍ ‘സന്തുഷ്ട ഉപഭോക്തൃ ദിന’ സംരംഭത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ദൃഢനിശ്ചയമുള്ളവരെ പരിപാലിക്കുന്നത് റാസല്‍ഖൈമ പൊലീസ് ജനറല്‍ കമാന്‍ഡിന്റെ സമീപനത്തിന്റെ അവിഭാജ്യ ഘടകമാണ്. അവരെ ശാക്തീകരിക്കാനും ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം ലഭ്യമാക്കാനും പൊലീസ് സംവിധാനം പ്രതിജ്ഞാബദ്ധമാണ്. ഉപഭോക്താവിന്റെ ശബ്ദം മാറ്റത്തിലേക്കുള്ള യഥാര്‍ഥ കവാടത്തെ പ്രതിനിധീകരിക്കുന്നുവെന്നും ഡോ. റാഷിദ് തുടര്‍ന്നു. ദിഗ്ദാഗ പൊലീസ് സ്റ്റേഷനില്‍ നടന്ന ‘ഹാപ്പി കസ്റ്റമര്‍ ഡേ’ ഉദ്ഘാടന ചടങ്ങില്‍ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.