Posted On
date_range Updated On
date_range റാക് ചേതന വനിതദിനാഘോഷം ‘മാതൃകം 2025’
റാസല്‍ഖൈമ: ചേതന റാസല്‍ഖൈമ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ വനിതദിനാഘോഷം ‘മാതൃകം 2025’ ശനിയാഴ്ച നടക്കും. റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ വൈകുന്നേരം ആറിന് ശ്രീനാരായണ ഗുരു അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. എം.എ. സിദ്ദീഖ് ഉദ്ഘാടനംചെയ്യും. ചേതന വുമണ്‍ ഓഫ് ദി ഇയര്‍ 2024 പുരസ്കാരം ഇന്ദുലേഖക്ക് സമ്മാനിക്കും. 2025ലെ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാര പ്രഖ്യാപനവും നടക്കും. പ്രസീത ചാലക്കുടിയുടെ നേതൃത്വത്തില്‍ ഗാനമേളയും വിവിധ കലാ പ്രകടനങ്ങളും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.