റാ​സ​ല്‍ഖൈ​മ​യി​ല്‍ ചേ​ത​ന ഒ​രു​ക്കി​യ ഓ​ണാ​ഘോ​ഷ​ത്തി​ല്‍ കേ​ര​ള ഖാ​ദി ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ പി. ​ജ​യ​രാ​ജ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ഓണാഘോഷം മനുഷ്യരെ ഒരുമിപ്പിക്കുന്നു -പി. ജയരാജന്‍

റാ​സ​ല്‍ഖൈ​മ: ഒ​രു​മ​യു​ടെ സ​ര​ണി​യി​ല്‍ മ​നു​ഷ്യ മ​ന​സ്സു​ക​ളെ കോ​ര്‍ത്തി​ണ​ക്കു​ന്ന ആ​ഘോ​ഷ​മാ​ണ് ഓ​ണ​മെ​ന്ന് കേ​ര​ള ഖാ​ദി ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ പി. ​ജ​യ​രാ​ജ​ന്‍. റാ​ക് ചേ​ത​ന ഒ​രു​ക്കി​യ ഓ​ണാ​ഘോ​ഷ​ത്തി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന ഓ​ണാ​ഘോ​ഷം ഡോ. ​മു​ഹ​മ്മ​ദ് അ​ല്‍ മെ​ഹ്റ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ത​ന പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​സൈ​നാ​ര്‍, ലോ​ക കേ​ര​ള​സ​ഭാം​ഗം മോ​ഹ​ന​ന്‍ പി​ള്ള, ചേ​ത​ന സെ​ക്ര​ട്ട​റി സ​ജി​ത്കു​മാ​ര്‍, കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന, വ​നി​താ​വേ​ദി ക​ണ്‍വീ​ന​ര്‍ ലെ​സി സു​ജി​ത്, ബാ​ല​വേ​ദി ക​ണ്‍വീ​ന​ര്‍ ആ​ഷി​യ റേ​ച്ച​ല്‍ സോ​നു, പ്രോ​ഗ്രാം ക​ണ്‍വീ​ന​ര്‍ ഷാ​ജി കാ​യ​ക്കൊ​ടി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഹ​ര്‍ഷ ച​ന്ദ്ര​ന്‍, സ​വാ​ബ്, മ​നു ജോ​സ്, ഉ​നൈ​സ് എ​ന്നി​വ​ര്‍ ന​യി​ച്ച ഗാ​ന​മേ​ള​യും ശി​ങ്കാ​രി​മേ​ള​വും ന​ട​ന്നു. 

Tags:    
News Summary - Rak Chetana Conducted Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.