റാക് സെറാമിക്സ് മലയാള സൗഹൃദ വേദി ഒരുക്കിയ
ഓണാഘോഷ ഉദ്ഘാടനച്ചടങ്ങ്
റാക് സെറാമിക്സ് മലയാള സൗഹൃദ വേദി ഓണാഘോഷം
റാസല്‍ഖൈമ: റാക് സെറാമിക്സ് മലയാള സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഓണാഘോഷം നടന്നു. റാക് സെറാമിക്സ് കമ്പനി സി.സി.ഒ വിഭൂതി ഭൂഷണ് ഉദ്ഘാടനംചെയ്തു. സൗഹൃദ വേദി രക്ഷാധികാരി മത്തായി സി.എം അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് ലാല്‍ കെ.ജി മുഖ്യപ്രഭാഷണം നടത്തി.
കസ്തൂരി രാജു, ഡി.ജി.എം സുശീന്ദര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അജി സക്കറിയ സ്വാഗതവും ട്രഷറര്‍ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ ഒരുക്കിയ ഘോഷയാത്ര, കല-കായിക മേള തുടങ്ങിയവയും നടന്നു. വടംവലി മത്സരത്തില്‍ കേരള വാരിയേഴ്സ് ഒന്നാം സ്ഥാനം നേടി. ചെണ്ടമേളം, ബീറ്റ്സ് ഓഫ് ഗള്‍ഫിന്റെ ഗാനമേള തുടങ്ങിയവയും നടന്നു.
വിനോദ്, മനു ശശിധരന്, സന്തോഷ്, ഹരികുമാര്‍ ഉണ്ണിത്താന്, സജിത്ത് മേനോന്, നീതു, ഷിനി പ്രദീപ്, ലക്ഷ്മി ഷിനോജ്, ഡൈജു, പ്രിന്‍സ്, ഷാന്‍, കിഷോര്‍, മനോജ് മനു, ബിനു തങ്കച്ചന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.