ദുബൈ: രാജ്യത്തെ മിക്ക ഭാഗങ്ങളിലും കനത്ത ചൂട് തുടരുന്നതിനിടെ കിഴക്കൻ മേഖലയിലെ ചില ഭാഗങ്ങളിൽ ശനിയാഴ്ച മഴ ലഭിച്ചു. മലനിരകളും ഹരിത താഴ്വരകളും നിറഞ്ഞ മസാഫി, മർബാദ് പ്രദേശങ്ങളിലാണ് ഇടത്തരം മുതൽ കനത്ത മഴ വരെ ലഭിച്ചിട്ടുള്ളത്.
ചിലയിടങ്ങളിൽ വെള്ളച്ചാട്ടങ്ങൾ പോലെ മലനിരകളിൽനിന്ന് വെള്ളം കുത്തിയൊലിക്കുന്ന ദൃശ്യങ്ങൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് ശനിയാഴ്ച 29 ഡിഗ്രി മുതൽ 48ഡിഗ്രി വരെയാണ് വിവിധ സ്ഥലങ്ങളിൽ ചൂട് രേഖപ്പെടുത്തിയത്. അബൂദബിയിൽ 46 ഡിഗ്രിയും ദുബൈയിൽ 45 ഡിഗ്രിയുമാണ് കൂടുതൽ താപനില രേഖപ്പെടുത്തിയത്.
കഴിഞ്ഞ ആഴ്ചയിൽനിന്ന് വ്യത്യസ്തമായി താപനില രാജ്യത്ത് പതിയെ കുറഞ്ഞുവരുന്നുണ്ട്. ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ രാജ്യത്ത് താപനില നേരിയ തോതിൽ കുറഞ്ഞിരുന്നു. പലയിടങ്ങളിലും മേഘാവൃതമായ അന്തരീക്ഷവും ദൃശ്യമായിരുന്നു.
രാജ്യത്ത് വേനൽക്കാലം പതിയെ വിടവാങ്ങുന്നതിന്റെ തുടക്കമായാണ് കാലാവസ്ഥയിലെ മാറ്റം വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.