ഫു​ജൈ​റ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ (വി​ഡി​യോ ദൃ​ശ്യം)

വീണ്ടും മഴ, ആലിപ്പഴ വർഷം

ഫുജൈറ: പകൽച്ചൂടിന് ആശ്വാസംപകർന്ന് രാജ്യത്ത് ചിലയിടങ്ങളിൽ ചൊവ്വാഴ്ചയും വേനൽമഴ. ഫുജൈറയിലെ മൈദാഖ്, മസാഫി-സൗബാൻ റോഡ് എന്നിവിടങ്ങളിലാണ് കനത്ത മഴയും ആലിപ്പഴവർഷവുമുണ്ടായത്. രാജ്യത്ത് ചില ഭാഗങ്ങളിൽ വരുംദിവസങ്ങളിലും മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. ചൊവ്വാഴ്ചത്തെ മഴയുടെയും ആലിപ്പഴവർഷത്തിന്‍റെയും വിവിധ ദൃശ്യങ്ങൾ കേന്ദ്രം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമായും പർവത പ്രദേശങ്ങളിലാണ് കഴിഞ്ഞദിവസം മഴ ലഭിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ ഓറഞ്ച്, മഞ്ഞ, ചുവപ്പ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം വേനൽക്കാലത്ത് ഫുജൈറ അടക്കമുള്ള പ്രദേശങ്ങളിൽ നല്ല മഴ ലഭിച്ചിട്ടുണ്ട്. മഴ കനത്തത് ജൂലൈ അവസാനത്തിൽ പ്രളയത്തിന് കാരണമായിരുന്നു.

Tags:    
News Summary - Rain and hail again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.