ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാർക്കറ്റ് 2025ല്‍ റാക് പൊലീസ് ഒരുക്കിയ പ്രദര്‍ശനം
റാസല്‍ഖൈമ: ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്ക് 2025ല്‍ സുരക്ഷ സേവനങ്ങള്‍ പ്രദര്‍ശിപ്പിച്ച് റാക് പൊലീസ്.മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ച് റാക് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റി (റാക് ടി.ഡി.എ) ഒരുക്കിയ വേദി ശ്രദ്ധ നേടിയതായി അധികൃതര്‍ പറഞ്ഞു.
കാബിനറ്റ് റാങ്കിലുള്ളവര്‍, മന്ത്രിമാര്‍, അംബസാഡര്മാര്, നയതന്ത്ര വിദഗ്ധര്‍, വിനോദ സഞ്ചാരികള്‍ തുടങ്ങി നൂറുകണക്കിന് പേര് പ്രദര്‍ശന വേദിയിലെത്തിയതായി റാക് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ ഉമര്‍ അല്‍ ഔദ് അല്തനൈജി പറഞ്ഞു. സുരക്ഷ മികച്ചതാക്കുന്നതിന് രാജ്യത്തെ പൊലീസ് സേന ഒരുക്കിയ സംവിധാനങ്ങളും പരിശ്രമങ്ങളും പരിചയപ്പെടുത്തുന്നതാണ് പ്രദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.