യു.എ.ഇ നേപ്പാള്‍ സ്ഥാനപതി തേജ് ബഹദൂര്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തെ റാക് ചേംബര്‍ ചെയര്‍മാന്‍ മുഹമ്മദ് മുസബ്ബ അല്‍ നുഐമിയുടെ നേതൃത്വത്തി സ്വീകരിക്കുന്നു

വാണിജ്യ-സാമ്പത്തിക സഹകരണം; നേപ്പാൾ പ്രതിനിധിസംഘവുമായി ചര്‍ച്ച നടത്തി റാക് ചേംബര്‍

റാസല്‍ഖൈമ: സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും നിക്ഷേപ പങ്കാളിത്തം വികസിപ്പിക്കുന്നതിനും നേപ്പാള്‍ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തി റാസല്‍ഖൈമ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി. എമിറേറ്റിലെ വ്യവസായ സമൂഹത്തിന് പുതിയ ബിസിനസ് അവസരങ്ങള്‍ തുറക്കുന്നതിനും ഇരു രാജ്യങ്ങളുടെയും വികസന ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുതകുന്ന ചര്‍ച്ചകളാണ് നടന്നതെന്ന് അധികൃതര്‍ പറഞ്ഞു.

റാക് ചേംബര്‍ ചെയര്‍മാന്‍ മുഹമ്മദ് മുസബ്ബ അല്‍ നുഐമി, ചേംബര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. റാശിദ് ഖല്‍ഫാന്‍ അല്‍ നുഐമി എന്നിവരുടെ നേതൃത്വത്തില്‍ യു.എ.ഇയിലെ നേപ്പാള്‍ സ്ഥാനപതി തേജ് ബഹാദൂര്‍ ഛേത്രി, ഫെഡറേഷന്‍ ഓഫ് നേപ്പാളീസ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി മുന്‍ പ്രസിഡന്‍റ് ചന്ദ്ര പ്രസാദ് ധക്കല്‍, എംബസി പ്രതിനിധികള്‍ തുടങ്ങിയവരുമായാണ് ചര്‍ച്ച നടന്നത്.

നേപ്പാള്‍ ബിസിനസ് സമൂഹത്തിന് റാസല്‍ഖൈമയില്‍ ലഭ്യമായ വിവിധ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ചും ഇരു രാജ്യങ്ങളുടെയും സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിലൂടെ വ്യാപാര വിനിമയം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

റാസല്‍ഖൈമയില്‍ സംഘടിപ്പിക്കുന്ന പ്രധാന വ്യവസായ-വാണിജ്യ പ്രദര്‍ശനങ്ങളിലേക്കും പരിപാടികളിലേക്കും നേപ്പാള്‍ ബിസിനസ് സമൂഹത്തെ റാക് ചേംബര്‍ ക്ഷണിച്ചു. ബിസിനസ് വിപുലീകരണത്തിന് ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് അനുകൂലമായ ബിസിനസ് അന്തരീക്ഷം ഒരുക്കാന്‍ റാക് ചേംബര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഹമ്മദ് മുസബ്ബ അല്‍ നുഐമി അഭിപ്രായപ്പെട്ടു.

Tags:    
News Summary - Trade and economic cooperation RAC Chamber holds discussions with Nepal delegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.