Posted On
date_range Updated On
date_range ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് കോടി രൂപ സംഭാവന
അബൂദബി: പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുംടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി ബിസിനസ് പ്രമുഖരായ ഇന്ത്യൻ സഹോദരങ്ങൾ. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയായ ജെമിനി ഗ്രൂപ ്പിെൻറ വൈസ് ചെയർമാൻ സുധാകർ റാവു, മാനേജിങ് ഡയറക്ടർ പ്രഭാകർ റാവു എന്നിവരാണ് കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം ദിർഹം (ഒരു കോടി രൂപ) വീതിച്ച് നൽകുക.
ജെമിനി ഹോപ് ഫൗണ്ടേഷൻ മുഖേനയാണ് തുക വിതരണം ചെയ്യുക. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സർക്കാറിതര സംഘടനയാണ് ജെമിനി ഹോപ് ഫൗണ്ടേഷൻ. ആക്രമണം നമ്മുടെ മനഃസാക്ഷിയെ നടുക്കിയെന്നും ഇത്തരം ഭീരുത്വപരമായ പ്രവർത്തനങ്ങൾക്കെതിരെ ഒന്നിച്ചുനിൽക്കാൻ പ്രചോദിപ്പിക്കുന്നുവെന്നും സുധകാര റാവു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.