ശ്രാ​വ​ണോ​ത്സ​വം ബ്രോ​ഷ​ർ പ്ര​കാ​ശ​നം

ഷാ​ർ​ജ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ ന​ട​ത്തു​ന്ന ‘ശ്രാ​വ​ണോ​ത്സ​വം 2023’ ഓ​​ണാ​ഘോ​ഷ​ത്തി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹിം ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു. സെ​പ്​​റ്റം​ബ​ർ 17ന്​ ​ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ ടി.​വി, ട്ര​ഷ​റ​ർ ശ്രീ​നാ​ഥ്​ കാ​ട​ഞ്ചേ​രി, വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ മാ​ത്യൂ ജോ​ർ​ജ്, ജോ.​ ​സെ​ക്ര​ട്ട​റി മ​നോ​ജ്​ വ​ർ​ഗീ​സ്, ജോ.​ ​ട്ര​ഷ​റ​ർ ബാ​ബു വ​ർ​ഗീ​സ്, മ​റ്റു മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

‘ശ്രാ​വ​ണോ​ത്സ​വം 2023’ ഓ​​ണാ​ഘോ​ഷ​ത്തി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീം നി​ർ​വ​ഹി​ക്കു​ന്നു

Tags:    
News Summary - Publication of Shravanotsavam brochure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.