Posted On
date_range Updated On
date_range യു.എ.ഇയിൽ നബിദിനം സെപ്റ്റംബർ അഞ്ചിന്
ദുബൈ: ശനിയാഴ്ച റബീഉൽ അവ്വൽ മാസപ്പിറവി യു.എ.ഇയിൽ ദൃശ്യമായില്ലെന്ന് അന്താരാഷ്ട്ര അസ്ട്രോണമി സെന്‍റർ അറിയിച്ചു. ഈ സാഹചര്യത്തിൽ സഫർ 30 ഞായറാഴ്ച പൂർത്തിയായി തിങ്കളാഴ്ച രാജ്യത്ത് റബീഉൽ അവ്വൽ ആദ്യദിനമായിരിക്കും.
ഇതനുസരിച്ച് നബിദിനം സെപ്റ്റംബർ അഞ്ച് വെള്ളിയാഴ്ചയായിരിക്കും. സാധാരണ നബിദിനത്തിന് രാജ്യത്ത് അവധി പ്രഖ്യാപിക്കാറുള്ള സാഹചര്യത്തിൽ ഇത്തവണ വാരാന്ത്യദിനങ്ങൾകൊപ്പം മൂന്നുദിവസം അവധി ലഭിച്ചേക്കും. ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല.
അറബ് ലോകത്ത് തന്നെ വിവിധ രാജ്യങ്ങളിൽ ശനിയാഴ്ച മാസപ്പിറവി കണ്ടിട്ടുണ്ട്. സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ ഞായറാഴ്ച റബീഉൽ അവ്വൽ ഒന്നായിരുന്നു. യു.എ.ഇക്ക് പുറമെ ഒമാനിലും മാസപ്പിറവി കാണാത്തതിനാൽ തിങ്കളാഴ്ചയാണ് ഹിജ്റ കലണ്ടറിലെ മൂന്നാമത്തെ മാസം ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.